ETV Bharat / state

വ്യാപാരികള്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി - കൊവിഡ്

കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വ്യാപാര സമൂഹത്തിന് അര്‍ഹമായ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്‍റ് കെഎന്‍ ദിവാകരന്‍

idukki  covid  strike  ഇടുക്കി  കൊവിഡ്  വ്യാപാരി വ്യവസായി ഏകോപന സമതി
വ്യാപാര സമൂഹത്തിന് അര്‍ഹമായ ധനസഹായം നല്‍കാണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി
author img

By

Published : Apr 19, 2020, 8:47 PM IST

ഇടുക്കി: കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വ്യാപാര സമൂഹത്തിന് അര്‍ഹമായ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്‍റ് കെ എന്‍ ദിവാകരന്‍ ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാറ്റിന്‍റെ പേരില്‍ നികുതിയടക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത് അംഗീകരിക്കാനാകില്ലെന്നും കെഎന്‍ ദിവാകരന്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഉപവാസ സമരം നടന്നു. അടിമാലി വ്യാപാര ഭവന്‍ ഓഫീസിനു മുന്നിലായിരുന്നു സമരം സംഘടിപ്പിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 5 പേരില്‍ കൂടാതെ സാമൂഹ്യ അകലം പാലിച്ചായിരുന്നു ഉപവാസ സമരം സംഘടിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.