ഇടുക്കി: കുവൈറ്റില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 10 കോടിയോളം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. തമിഴ്‌നാട് സേലം സ്വദേശിയായ എന്‍ രമേശിനെയാണ് ഇടുക്കി കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്‌തത്. സേലം കേന്ദ്രീകരിച്ച് അനൂഷ് കണ്‍സള്‍ട്ടന്‍സി, പവിത്രാ കണ്‍സള്‍ട്ടന്‍സി എന്നീ സ്ഥാപനങ്ങള്‍ നടത്തുകയായിരുന്ന രമേശ് തമിഴ്‌നാട്ടിലേയും കേരളത്തിലേയും ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചാണ് കോടികള്‍ തട്ടിയെടുത്തത്. വിസയുടെ പകര്‍പ്പ് ഓണ്‍ലൈനിലൂടെ കാണിച്ച് പണം തട്ടുകയായിരുന്നു. കുവൈറ്റില്‍ നഴ്‌സിംഗ് ജോലി വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ് നടത്തിയത്. കഞ്ഞിക്കുഴി ആല്‍പ്പാറ സ്വദേശിനി റിന്‍റു ജോര്‍ജിന്‍റെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. രമേശിനെ നാളെ ഇടുക്കി കോടതിയില്‍ ഹാജരാക്കും.
വിസ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ - കേരള വിസ തട്ടിപ്പ് വാർത്തകൾ
ഓൺലൈനായി വിസയുടെ പകർപ്പ് ഉദ്യോഗാർഥികളെ കാണിച്ചാണ് രമേശ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
![വിസ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ visa fraud news kerala visa fraud tamilnadu native arrested വിസ തട്ടിപ്പ് കേരള വിസ തട്ടിപ്പ് വാർത്തകൾ തമിഴ്മാട് സ്വദേശി പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9445972-951-9445972-1604590253398.jpg?imwidth=3840)