ETV Bharat / state

പേര് മാറ്റി വിദ്യവാഹിനിയാക്കി, മഴ വന്നതോടെ പഠനം മുടങ്ങി ആദിവാസി വിദ്യാർഥികൾ: 'ഗോത്രസാരഥിക്ക് വഴി തെറ്റുന്നു' - വിദ്യവാഹിനി ഇടുക്കിയില്‍

വിദൂര ആദിവാസി മേഖലകളിൽ നിന്ന് കുട്ടികളെ വാഹനത്തിൽ സ്കൂളുകളിലെത്തിക്കാൻ പട്ടികവർഗ്ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഗോത്ര സാരഥി. ഈ വർഷം മുതല്‍ ഗോത്രസാരഥി എന്ന പേര് മാറ്റി വിദ്യവാഹിനി എന്നാക്കി മാറ്റിയിട്ടുണ്ട്.

vidya vahini scheme tribal students education Gothra Sarathi scheme
ഗോത്രസാരഥിക്ക് വഴി തെറ്റുന്നു
author img

By

Published : Jul 4, 2023, 5:30 PM IST

മഴ വന്നതോടെ പഠനം മുടങ്ങി ആദിവാസി വിദ്യാർഥികൾ

ഇടുക്കി: കാലവർഷം കനക്കുമ്പോൾ ആദിവാസിക്കുടിലുകളില്‍ ആശങ്കയാണ്. ആർത്തലച്ചുപെയ്യുന്ന പേമാരിയില്‍ പട്ടിണി മാത്രമല്ല, കാലവർഷക്കാലത്ത് കുട്ടികളുടെ പഠനം മുടങ്ങുന്നതും പതിവാണ്. ഇക്കുറിയും അതിന് മാറ്റമില്ല. പട്ടികവർഗ വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി കൂടി നിലച്ചതോടെ ഇടുക്കി ജില്ലയിലെ ആദിവാസി കുട്ടികളുടെ പഠനം പൂർണമായി മുടങ്ങുന്ന സ്ഥിതിയായി. മഴയില്‍ റോഡുകൾ തകർന്നതോടെ സൗജന്യ പദ്ധതി പ്രകാരമുള്ള വാഹനങ്ങൾ ആദിവാസി മേഖലകളിലേക്കുള്ള യാത്ര അവസാനിപ്പിച്ചതോടെയാണ് ഈ കുട്ടികളുടെ പഠനം മുടങ്ങിയത്.

വിദൂര ആദിവാസി മേഖലകളിൽ നിന്ന് കുട്ടികളെ വാഹനത്തിൽ സ്കൂളുകളിലെത്തിക്കാൻ പട്ടികവർഗ്ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് ഗോത്ര സാരഥി. ഈ വർഷം മുതല്‍ ഗോത്രസാരഥി എന്ന പേര് മാറ്റി വിദ്യവാഹിനി എന്നാക്കി മാറ്റിയിട്ടുണ്ട്. ജീപ്പുകളും ഓട്ടോറിക്ഷകളും വാടകക്കെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ കാലവർഷം ശക്തമാകുന്നതോടെ ആദിവാസി കുടിലുകളിലേക്ക് വാഹനങ്ങൾ വരാതെയാകും.

ഇടുക്കി അഞ്ചുരുളി ആദിവാസി മേഖലയിൽ നിന്ന് സ്കൂളിലെത്തണമെങ്കിൽ അഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യണം. ആദിവാസി മേഖലയിലേക്കുള്ള റോഡുകൾ തകർന്നു കിടക്കുകയാണ്. കാറ്റും മഴയും ശക്തമാകുന്നതോടെ മണ്ണിടിഞ്ഞും മരങ്ങൾ വീണും ഗതാഗതം പൂർണ്ണമായും തടസപ്പെടും. മലയോര മേഖലകളിലെ യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം കൂടി വരുന്നതോടെ ഈ കുട്ടികളുടെ വിദ്യവാഹിനി സ്‌കൂൾ യാത്ര തടസപ്പെടുന്ന സ്ഥിതിയാണ്.

ഗോത്രസാരഥി വിദ്യവാഹിനിയായപ്പോൾ: പട്ടിക വർഗ വിദ്യാർഥികളെ ഊരുകളിൽ നിന്നും സ്കൂളുകളിൽ എത്തിക്കുന്ന പദ്ധതിയായിരുന്നു ഗോത്രസാരഥി. ഈ വർഷം മുതല്‍ ഗോത്ര സാരഥി എന്ന പേര് മാറ്റി വിദ്യാവാഹിനി എന്ന പേരിലേക്ക് പരിഷ്‌കരിച്ചു. ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി ഏതാണ്ട് 80,000 കുട്ടികൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നു വിദ്യാലയങ്ങളിൽ എത്തുന്നുണ്ട്.

മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാൽ പട്ടികവർഗ കുട്ടികൾക്ക് സ്കൂളിലെത്താൻ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനാണ് വിദ്യാവാഹിനി പദ്ധതി നടപ്പാക്കിയത്. സ്‌കൂളുകളിൽ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി​ക്കാ​യി​രി​ക്കും പ​ദ്ധ​തി ന​ട​ത്തി​പ്പ് ചു​മ​ത​ല. പ​ട്ടി​ക വ​ർ​ഗ​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​ർ​ക്കും വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കും​ കൂ​ടി ജോലി​യും വ​രു​മാ​ന​വും ഉറപ്പാക്കുന്ന രീതിയിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്നും സർക്കാർ നിർദ്ദേശത്തിലുണ്ട്.

സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പദ്ധതിയനുസരിച്ച് എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് വീട്ടില്‍ നിന്ന് സ്‌കൂളിലെത്താൻ അരകിലോമീറ്ററില്‍ കൂടുതലും യുപി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് ഒരു കിലോമീറ്ററില്‍ കൂടുതലും ഹൈസ്‌കൂൾ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികൾക്ക് രണ്ട് കിലോമീറ്ററില്‍ കൂടുതലും ദൂരമുണ്ടെങ്കില്‍ അനുയോജ്യമായ വാഹനം ഏർപ്പെടുത്തി നല്‍കണമെന്നായിരുന്നു ആദ്യ നിർദ്ദേശം.

ഇത്തവണ പദ്ധതി വിദ്യാവാഹിനി എന്ന പേരിലേക്ക് മാറി വ്യവസ്ഥകളിൽ മാറ്റം വന്നതോടെ കഴിഞ്ഞ അധ്യയനവർഷം വരെ ഗോത്രസാരഥി പദ്ധതിയിലുൾപ്പെട്ട കുട്ടികളിൽ പലർക്കുമിപ്പോൾ സൗജന്യയാത്ര ഇല്ലെന്നും പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ബാധ്യത വന്നതോടെയാണ് പദ്ധതി പട്ടികവർഗവകുപ്പ് ഏറ്റെടുക്കുകയും നിബന്ധനകളിൽ മാറ്റം വരുത്തുകയും ചെയ്തത്.

ദുർഘടപാതകളുള്ള ഊരുകളിലേക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തിയതാണ് ആദിവാസി മേഖലയിലെ മിക്ക കുട്ടികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കാതെയായത്. ബസ് സർവീസ് ഇല്ലാത്ത മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇതോടെ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കണം. ഈ ചിലവ് താങ്ങാൻ രക്ഷിതാക്കൾക്കും സാധിക്കുന്നില്ല. സൗജന്യയാത്ര സാധ്യമാകാതെ വന്നതോടെ ഗോത്രവിഭാഗത്തിലെ വിദ്യാർത്ഥികളുടെ കുറവ് പ്രതിഫലിക്കുന്നുണ്ടെന്ന് അധ്യാപകരും പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.