ഇടുക്കി: തമിഴ്‌നാട്ടില്‍ തുടർച്ചയായി പെയ്‌ത മഴയില്‍ കൃഷി വ്യാപകമായി നശിച്ചതോടെ പച്ചക്കറികള്‍ക്ക് ക്ഷാമം. കേരളത്തിലേയ്ക്ക് ഉൾപ്പെടെ പച്ചക്കറി വൻതോതിൽ കൊണ്ടുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തേനി ജില്ലയിലെ കമ്പം, പാളയം തുടങ്ങിയ കമ്പോളങ്ങളിൽ എത്തിയാണ് കേരളത്തിലെ മൊത്ത കച്ചവടക്കാർ പച്ചക്കറി എടുക്കുന്നത്.
എന്നാൽ വ്യാപകമായ കൃഷി നാശത്തെ തുടർന്ന് തമിഴ്‌നാട്ടിലെ പ്രധാന മൊത്ത വിതരണ കേന്ദ്രങ്ങളിലേയ്ക്ക് പച്ചക്കറി എത്തുന്നില്ല. ആഴ്‌ചയിൽ മൂന്നുദിവസം പ്രവർത്തിച്ചിരുന്ന കമ്പത്തെ മൊത്ത വ്യാപാര മാർക്കറ്റ് ഇപ്പോൾ ഒരു ദിവസം മാത്രമാണ് തുറക്കുന്നത്.
ശബരിമല സീസണിൽ പച്ചക്കറി കച്ചവടം വര്‍ധിക്കാറുണ്ടെങ്കിലും വില കുത്തനെ ഉയർന്നതോടെ ഇത്തവണ കച്ചവടം കുറഞ്ഞു. മഴ മാറിയതോടെ അടുത്ത സീസണിൽ പച്ചക്കറി ഉൽപ്പാദനം കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Also read: ആഘോഷങ്ങൾ ആനവണ്ടിക്ക് നേട്ടമായി; മൂന്നാറില്‍ കളക്‌ഷൻ വർധിപ്പിച്ച് കെഎസ്ആർടിസി