ഇടുക്കി : ഓണക്കാലമടുത്തതോടെ കേരളത്തിൽ പച്ചക്കറി വില കുതിച്ചുയർന്നു. ഓണവിപണി സജീവമാകുന്നതിന് മുൻപേ ഇരട്ടിയിലധികം വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. മഴമൂലം അയൽസംസ്ഥാനങ്ങളിൽ പച്ചക്കറി കൃഷികൾ നശിച്ചതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
പച്ചക്കറി | പഴയ വില(രൂപയിൽ) | പുതിയ വില(രൂപയിൽ) |
ബീന്‍സ് | 50 | 110 |
പയർ | 30 | 80 |
കാബേജ് | 40 | 60 |
പച്ചയിഞ്ചി | 60 | 90 |
ചെറുനാരങ്ങ | 50 | 100 |
പച്ചമുളക് | 40 | 80 |
കാരറ്റ് | 45 | 80 |
കോവയ്‌ക്ക | 40 | 70 |
തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍, ഓണക്കാലം ലക്ഷ്യമിട്ട് വന്‍ ലാഭക്കൊയ്ത്ത് നടത്തുന്നതിനുള്ള മൊത്ത വ്യാപാരികളുടെയും ഇടനിലക്കാരുടേയും നീക്കമാണ് വിലവര്‍ധനവിന് പിന്നിലെന്ന ആരോപണവും ശക്‌തമാണ്. ആദ്യഘട്ടം മുതല്‍ പച്ചക്കറി വിപണിയിൽ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആളുകളുടെ ആവശ്യം.