ഇടുക്കി: ജില്ലയിൽ നാമ മാത്രമായി ചുരുങ്ങി വാനില കൃഷി. സമീപകാലത്ത് വാനിലക്ക് ഉണ്ടായ വിലയിടിവാണ് കർഷകരെ കൃഷിയിൽ നിന്നും പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇതോടെ വാനിലയിൽ നിക്ഷേപം നടത്തിയ നിരവധി കർഷകരാണ് ഹൈറേഞ്ചില്‍ ദുരിതത്തിലാവുന്നത്.
ഒരു കാലത്ത് ഹൈറേഞ്ചിന്‍റെ സമ്പത്ത് വ്യവസ്ഥയുടെ മുഖ്യപങ്ക് വഹിച്ചിരുന്ന വിളയായിരുന്നു വാനില. എന്നാല്‍ ഇന്ന് ചുരുക്കം ചില കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ മാത്രമാണ് വാനില അവശേഷിക്കുന്നത്. ഉയര്‍ന്ന വില ലഭിച്ചിരുന്ന ഉത്പന്നത്തിന്‍റെ വില നിലവിൽ കുത്തനെ കൂപ്പുകുത്തിയ അവസ്ഥയിലാണ്.
ഉണങ്ങിയ വാനില വിരളമായി മാത്രമേ കർഷകർ വിപണിയില്‍ എത്തിക്കുന്നുള്ളു എന്ന് വ്യാപാരികളും പറയുന്നു. വിലയിടിവിനൊപ്പം പൂക്കള്‍ പരാഗണം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും വാനില കൃഷി ഉപേഷിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി മാറിയെന്നാണ് വിലയിരുത്തൽ.