ETV Bharat / state

'ജഡ്‌ജിയും സ്‌ത്രീയല്ലേ?, അവനെ ഞങ്ങൾ വെറുതെ വിടില്ല', കോടതിയിൽ അലറിക്കരഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ

Vandiperiyar Rape Muder Case: കേസിൽ വിധി വന്നത് കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷം. പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത തേടി പ്രോസിക്യൂഷന്‍.

murdered girls relatives reaction in court  vandiperiyar rape muder case  vandiperiyar case  vandiperiyar rape case  വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ കെട്ടിത്തൂക്കി  വണ്ടിപ്പെരിയാർ കൊലക്കേസ്  വണ്ടിപ്പെരിയാർ പീഡനക്കേസ്  വണ്ടിപ്പെരിയാർ കേസ്  വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ വെറുതെ വിട്ടു  കോടതിയിൽ അലറിക്കരഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ  പ്രതി അർജുനെ വെറുതെ വിട്ടു  വണ്ടിപ്പെരിയാർ കേസിൽ പ്രതി അർജുനെ വെറുതെ വിട്ടു
vandiperiyar-rape-muder-case
author img

By ETV Bharat Kerala Team

Published : Dec 14, 2023, 2:19 PM IST

Updated : Dec 14, 2023, 4:22 PM IST

കോടതി വിധിക്ക് പിന്നാലെ രോഷ പ്രകടനവുമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങൾ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ രോഷ പ്രകടനവുമായി പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജിയാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്‌താവിച്ചത്. വിധി അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ അമ്മയും മറ്റു കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടിക്കരഞ്ഞ് രോഷം പ്രകടിപ്പിക്കുകയായിരുന്നു.

കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. കോടതി വിധിക്കെതിരെയും ജഡ്‌ജിക്കെതിരെയും വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്.

പൂജാമുറിയിലിട്ടാണ് തന്‍റെ കുഞ്ഞിനെ അവന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയതെന്നും താന്‍ ചോറും കഞ്ഞിയും കൊടുത്തിട്ട് പോയ കുഞ്ഞിനെയാണ് അവന്‍ കൊന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ പറഞ്ഞു. ടിവി കണ്ടുകൊണ്ടിരുന്ന കൊച്ചിനെയാണ് അവന്‍ കൊന്നത്. 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റു കിട്ടിയതാണ്.

എന്ത് നീതിയാണ് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലേ. ഏതു നീതിയാ കിട്ടിയത്. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്‌തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ, എന്‍റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ വെറുതെ വിടില്ലെന്നും കുഞ്ഞിന്‍റെ അമ്മ അലമുറയിട്ടു.

അവനെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബാംഗങ്ങളും രോഷത്തോടെ പറഞ്ഞു. അതേസമയം, പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി സംബന്ധിച്ച പകര്‍പ്പ് പുറത്തുവന്നിട്ടില്ല. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്‌ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. അതേസമയം, പ്രതിയെ വെറുതെ വിട്ട വിധി വന്നതിന് പിന്നാലെ കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

READ MORE: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു

നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത തേടുകയാണ് പ്രോസിക്യൂഷന്‍.

Last Updated : Dec 14, 2023, 4:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.