ETV Bharat / state

'എസ്‌സി എസ്‌ടി വകുപ്പ് ചുമത്തിയില്ല, വിധി റദ്ദാക്കി പുനര്‍വിചാരണ നടത്തണം' ; വണ്ടിപ്പെരിയാര്‍ കേസില്‍ അപ്പീലിന് കുട്ടിയുടെ കുടുംബം - six year old girl raped and killed in Vandiperiyar

Vandiperiyar POCSO Case : വണ്ടിപ്പെരിയാര്‍ കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് ഇരയുടെ കുടുംബം. അര്‍ജുന്‍ തന്നെയാണ് കേസിലെ പ്രതിയെന്ന് മാതാപിതാക്കള്‍. അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. തെളിവുകളുടെ അഭാവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍.

Pocso Case Vandiperiyar Idukki Updates  Vandiperiyar Pocso Case  Retrial In Vandiperiyar Pocso Case  എസിഎസ്‌ടി നിയമം  വണ്ടിപ്പെരിയാര്‍ കേസ്  വണ്ടിപ്പെരിയാര്‍ കേസില്‍ പുനര്‍വിചാരണ  പീഡന കേസ് പ്രതി അര്‍ജുന്‍  വണ്ടിപ്പെരിയാര്‍ പീഡനം  Vandiperiyar Murder Case  ഇടുക്കി പീഡന കേസ്  ഇടുക്കി ജില്ല വാര്‍ത്തകള്‍  ഇടുക്കി പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
Pocso Case Vandiperiyar Idukki Updates
author img

By ETV Bharat Kerala Team

Published : Dec 15, 2023, 9:13 PM IST

വണ്ടിപ്പെരിയാര്‍ കേസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള മാധ്യമങ്ങളോട്

ഇടുക്കി : വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ ആറ് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി കുടുംബം. കേസിലെ വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും തങ്ങളുടെ മകളെ കൊലപ്പെടുത്തിയത് അര്‍ജുന്‍ തന്നെയാണെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം(Vandiperiyar rape and murder case).

പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസിന് വീഴ്‌ച പറ്റിയിട്ടുണ്ടെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. കാലതാമസമില്ലാതെ അപ്പീല്‍ നല്‍കും. നിലവിലെ വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തണം (Pocso Case Vandiperiyar Idukki).

കുട്ടിക്ക് നീതി ലഭിക്കണമെന്നതാണ് പ്രോസിക്യൂഷന്‍റെയും ആവശ്യം. കുട്ടിയുടേത് കൊലപാതകമാണെന്നും അതിന് മുമ്പ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമുള്ള കാര്യങ്ങള്‍ കോടതി ശരിവച്ചിട്ടുണ്ട്. പ്രതിക്കെതിരെയുള്ള ശാസ്‌ത്രീയ തെളിവുകള്‍ പര്യാപ്‌തമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പുനര്‍ വിചാരണയ്‌ക്കായി അപ്പീല്‍ സമര്‍പ്പിക്കുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള കൂട്ടിച്ചേര്‍ത്തു (Rape And Murder Case Vandiperiyar).

Also Read : വണ്ടിപ്പെരിയാർ കൊലപാതകം : തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

അതേസമയം കേസില്‍ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും അര്‍ജുന്‍ തന്നെയാണ് പ്രതിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ തെളിവുകളുടെ അഭാവം ഉണ്ടായിട്ടില്ല. കുട്ടി കൊല്ലപ്പെട്ട ദിവസം തന്നെ വിരലടയാള വിദഗ്‌ധരും സൈന്‍റിഫിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അവര്‍ തങ്ങള്‍ക്കൊപ്പം സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി സുനില്‍ കുമാര്‍ പറഞ്ഞു. പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യം ഉന്നയിച്ചെങ്കിലും നിലവില്‍ അതിനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.