കോട്ടയം: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനേറ്റത് ഗുരുതര മുറിവുകളെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ അച്ഛന്‍റെ ഇരു കാലുകൾക്കും നെഞ്ചിനുമാണ് വെട്ടേറ്റത്. കാലുകളിലെ പരിക്ക് ഗുരുതരം. വലുത് കാലിന് ആഴത്തിൽ വെട്ടേറ്റതിനാൽ രക്തസ്രാവം നിൽക്കുന്നില്ല. ശസ്ത്രക്രീയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുത്തച്ഛന്‍റെ ഇരു കൈകളിലമാണ് വെട്ടേറ്റത്. തലയ്ക്ക് പിന്നിൽ അടിയേറ്റിണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇരുവരെയും ഇന്ന്(ശനി ജനു 6 2024)ഉച്ചകഴിഞ്ഞാണ് ഇടുക്കിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുത്.
ആക്രമണം നടന്നത് എപ്പോള്‍ എങ്ങനെ:
ഇടുക്കി : വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും നേരെ ആക്രമണം. കുറ്റാരോപിതനായ അര്‍ജുന്‍റെ ബന്ധുവാണ് ഇവരെ ആക്രമിച്ചത്. ആക്രമണത്തില്‍ ഇരുവര്‍ക്കും കുത്തേറ്റു.
പരിക്കേറ്റ ഇരുവരും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് (ജനുവരി 6) രാവിലെയാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും വണ്ടിപ്പെരിയാർ ധർമ്മാവലിയിൽ ഒരു മരണചടങ്ങിന് പങ്കെടുക്കാന്‍ പോകുകയായിരുന്നു. പശുമലയില്‍ വച്ച് ഇവരെ കണ്ട കുറ്റാരോപ്യനായ അർജുന്‍റെ പിതൃ സഹോദരൻ പാൽരാജ് എന്ന വ്യക്തി ഇവരെ അസഭ്യം പറഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങി ഇവര്‍ ഇത് ചോദ്യം ചെയ്‌തതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി.
തുടര്‍ന്നാണ് പാല്‍രാജ് പെണ്‍കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ പിതാവിന്‍റെ രണ്ട് കാലുകൾക്കും വയറിനുമാണ് പരിക്കേറ്റത്. മുത്തച്ഛന്‍റെ കൈയ്‌ക്കും വയറിനുമാണ് പരിക്ക്.
പ്രദേശവാസികള്‍ ചേര്‍ന്നാണ് ഇവരെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. വാക്കേറ്റം ഉന്തിലും തള്ളിലും എത്തിയതോടെ പാൽരാജ് തന്‍റെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.
സംഭവത്തില്‍ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം ആക്രമണം നടത്തിയ വ്യക്തിക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.