ഇടുക്കി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വീണ്ടും സജീവമാകാനൊരുങ്ങി വാഗമണ്‍. എന്നാല്‍ റോഡുകള്‍ തകര്‍ന്നത് സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇളവുകള്‍ ലഭിച്ചതോടെ നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാഗമണ്ണിലേക്ക് എത്തിയത്. റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് ചെറിയ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.
ചെറിയ വാഹനങ്ങളില്‍ എത്തുന്നവരില്‍ പലരും വാഹനങ്ങള്‍ തള്ളി നീക്കേണ്ട സ്ഥിതിയാണ്. അതിനിടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉല്‍പ്പനങ്ങള്‍ അലക്ഷ്യമായി റോഡില്‍ ഇറക്കിയതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതേസമയം സെപ്റ്റംബർ 29 ന് റോഡ് നിർമാണ ഉദ്ഘാടനം മന്ത്രി ഓൺലൈനായി നടത്തിയിരുന്നു. എന്നാല്‍ പണികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. അതേസമയം ഒരിടവേളക്ക് ശേഷം വീണ്ടും സഞ്ചാരികള്‍ എത്തുന്നത് പ്രതീക്ഷയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്.