ETV Bharat / state

വാക്‌സിൻ ചലഞ്ച്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിവിധ സ്ഥാപനങ്ങൾ

രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷവും രാജകുമാരി പഞ്ചായത്ത് ഒരു ലക്ഷവും സംഭാവന നല്‍കി. കൂടാതെ രാജാക്കാട് സഹകരണ ബാങ്ക് 2,35000 രൂപയും സംഭാവന നൽകി.

ഇടുക്കി  ദുരിതാശ്വാസ നിധി  മന്ത്രി എംഎം മണി  രാജാക്കാട് ഗ്രാമപഞ്ചായത്ത്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
വാക്‌സിൻ ചലഞ്ച്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിവിധ സ്ഥാപനങ്ങൾ
author img

By

Published : May 17, 2021, 1:30 PM IST

ഇടുക്കി: വാക്‌സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടുക്കി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ പ്രസ്ഥാനങ്ങളും സംഭാവന നൽകി. രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷവും രാജകുമാരി പഞ്ചായത്ത് ഒരു ലക്ഷവും നല്‍കി. കൂടാതെ രാജാക്കാട് സഹകരണ ബാങ്ക് 2,35000 രൂപയും സംഭാവന നൽകി. സംഭാവനയായി നൽകിയ തുക വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിക്ക് കൈമാറി. എല്ലാവരുടെയും സഹകരണവും സഹായങ്ങളും സര്‍ക്കാരിന് കരുത്തേകുന്നതായി മന്ത്രി എംഎം മണി പറഞ്ഞു.

വാക്‌സിൻ ചലഞ്ച്: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വിവിധ സ്ഥാപനങ്ങൾ

Read more: വാക്സിൻ ചലഞ്ച്; ഇരുപത്തഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് അടിമാലി ഗ്രാമപഞ്ചായത്ത്

രാജാക്കാട് സഹകരണ ബാങ്കിൻ്റെയും ജീവനക്കാരുടെയും സംഭാവന തുകയായ 2,35000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡൻ്റ് വിഎ കുഞ്ഞുമോന്‍ കൈമാറി. മഹാമാരിയെ നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനവും സഹായവും കരുത്ത് പകരുന്നതായും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും സംഭാവനക്ക് നന്ദി പറയവെ മന്ത്രി എംഎം മണി പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ യോഗത്തിൽ സന്നിഹിതരായിരുന്നു. രാജകുമാരി ഗ്രാമപഞ്ചായത്തിൻ്റെ അഞ്ച് ലക്ഷം രൂപ പ്രസിഡൻ്റ് ടിസി ബിനു മന്ത്രിക്ക് കൈമാറി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.