ETV Bharat / state

ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ പൂർണം - ഭൂപതിവ് ചട്ടം

ഭൂപതിവ് ചട്ടത്തിലെ വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം.

ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ പൂർണം
author img

By

Published : Oct 28, 2019, 7:57 PM IST

ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്ന ആവശ്യം ഉന്നയിച്ചാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ യുഡിഎഫ് ഹര്‍ത്താൽ നടത്തിയത്. ഓഗസ്റ്റ് 22 നാണ് സർക്കാർ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിയ വിവാദ ഉത്തരവ് പുറത്തിറക്കിയത്. തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ നിർമാണ നിരോധനം ഏതാനും വില്ലേജുകളിൽ മാത്രമാക്കി ചുരുക്കി വീണ്ടും ഉത്തരവ് ഇറക്കി. എന്നാൽ പുതിയ ഉത്തരവിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് യുഡിഎഫിന്‍റെ ആരോപണം. ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണമായിരുന്നു. സ്വകാര്യ വാഹനങ്ങൾ ഒഴികെ പൊതുവാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ജില്ലയിൽ വ്യാപാരികൾ ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കടകൾ തുറന്നു പ്രവർത്തിച്ചില്ല. രാവിലെ തന്നെ ഹർത്താൽ അനുകൂലികൾ പ്രകടനവുമായി നിരത്തിലിറങ്ങി. റോഡിലിറങ്ങിയ വാഹനങ്ങൾ സമരാനുകൂലികൾ അൽപസമയം തടഞ്ഞിട്ട ശേഷമാണ് വിട്ടയച്ചത്. ഭൂപതിവ് ചട്ടത്തിലെ വിവാദ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് യുഡിഎഫിന്‍റെ തീരുമാനം.

ഇടുക്കി ജില്ലയിൽ
യുഡിഎഫ് ആഹ്വാനം ചെയ്ത   ഹര്‍ത്താല്‍  പൂർണം.  ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്ന ആവശ്യം ഉന്നയിച്ചാണ് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ യുഡിഎഫ് ഹര്‍ത്താൽ നടത്തിയത്.

വി.ഒ

ഓഗസ്റ്റ് 22 നാണ് സർക്കാർ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിയ വിവാദ ഉത്തരവ് പുറത്തിറക്കിയത്.തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ നിർമ്മാണ നിരോധനം ഏതാനും വില്ലേജുകളിൽ മാത്രമാക്കി ചുരുക്കി വീണ്ടും ഉത്തരവ് ഇറക്കി.എന്നാൽ പുതിയ ഉത്തരവ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ്  യു ഡി എഫ് ആരോപണം. ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. സ്വകാര്യ വാഹനങ്ങൾ ഒഴികെ പൊതുവാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ജില്ലയിൽ വ്യാപാരികൾ  ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കടകൾ ഒന്നും തന്നെയും തുറന്നു പ്രവർത്തിച്ചില്ല. രാവിലെ തന്നെ ഹർത്താൽ അനുകൂലികൾ പ്രകടനമായി നിരത്തിലിറങ്ങി.റോഡിലിറങ്ങിയ വാഹനങ്ങൾ  സമരാനുകൂലികൾ അൽപസമയം തടഞ്ഞിട്ട ശേഷമാണ് വിട്ടയച്ചത്.ഭൂപതിവ് ചട്ടത്തിലെ വിവാദ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് യു ഡി എഫ് തീരുമാനം.

ETV BHARAT IDUKKI

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.