ETV Bharat / state

ഭൂവിനിയോഗ ചട്ട ഭേദഗതി വൈകുമെന്ന് റവന്യൂ മന്ത്രി; ഇടുക്കിയില്‍ യുഡിഎഫ് സമരം ശക്തമാക്കുന്നു - ബഫർ സോൺ

ഭൂവിനിയോഗ ചട്ട ഭേദഗതി വൈകുന്നത് നല്ലതിനു വേണ്ടിയാണെന്ന മന്ത്രിയുടെ നിലപാട് ഇടുക്കി ജില്ലയെ അവഹേളിക്കുന്നതാണെന്ന് യുഡിഎഫ് ആരോപിച്ചു. വിഷയത്തില്‍ തുടർസമരങ്ങൾ ശക്തമാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി

UDF protest in Idukki  UDF is going to intensify its protest in Idukki  land use law amendment will be delayed  land use law amendment  റവന്യൂ മന്ത്രി  Revenue Minister  മന്ത്രി കെ രാജന്‍  ഇടുക്കിയില്‍ യുഡിഎഫ് സമരം ശക്തമാക്കുന്നു  ഇടുക്കിയില്‍ യുഡിഎഫ് സമരം  യുഡിഎഫ്  ഭൂവിനിയോഗ ചട്ട ദേദഗതി  ഡീൻ കുര്യാക്കോസ് എംപി  ബഫർ സോൺ  Dean Kuriakose
ഇടുക്കിയില്‍ യുഡിഎഫ് സമരം
author img

By

Published : Dec 5, 2022, 6:12 PM IST

ഇടുക്കി: ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് തുടർ സമരങ്ങൾ ശക്തമാക്കുന്നു. ഭൂവിനിയോഗ ചട്ട ഭേദഗതി ഇനിയും വൈകുമെന്ന റവന്യൂ മന്ത്രിയുടെ പ്രസ്‌താവനയെ തുടര്‍ന്നാണ് ഇതര സംഘടനകളുമായി ചേർന്ന് യുഡിഎഫ് സമരം വ്യാപിപ്പിക്കുന്നത്. നിർമാണ നിരോധനം, ബഫർ സോൺ, ഭൂവിനിയോഗ ചട്ട ഭേദഗതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വിവിധ കർഷക സംഘടനകൾക്കൊപ്പം യുഡിഎഫ് സമര രംഗത്തുണ്ട്.

ഡീന്‍ കുര്യാക്കോസ് പ്രതികരിക്കുന്നു

സമരത്തിന്‍റെ മൂന്നാം ഘട്ടമായി ഹർത്താലും നടത്തി. ഇതിനിടയിലാണ് ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ വിവാദ പ്രസ്‌താവന ഉണ്ടായത്. ചട്ട ഭേദഗതി വൈകുന്നത് നല്ലതിനു വേണ്ടിയാണെന്ന മന്ത്രിയുടെ നിലപാട് ഇടുക്കി ജില്ലയെ അവഹേളിക്കുന്നതാണെന്ന് യുഡിഎഫ് ആരോപിച്ചു.

വിഷയത്തില്‍ തുടർസമരങ്ങൾ ശക്തമാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയായ ലാന്‍ഡ് ഫ്രീഡം മൂവ്മെന്‍റും ശക്തമായ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം എസ്‌എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.