ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് പ്രചരണം മൂന്നാം ഘട്ടത്തിലേയ്ക്ക്. മണ്ഡലം, വാര്‍ഡ് തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാവുന്നു. ഉടുമ്പന്‍ചോല ഇത്തവണ തിരികെ പിടിയ്ക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഉടുമ്പന്‍ചോലയില്‍ നടന്ന നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ നാല് പഞ്ചായത്തുകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിന്നു. നിലവില്‍ ഓരോ ഗ്രാമ പഞ്ചായത്തുകളും കേന്ദ്രീകരിച്ചുള്ള മണ്ഡലം കണ്‍വന്‍ഷനുകള്‍ പുരോഗമിയ്ക്കുകയാണ്. ഇതോടൊപ്പം ബൂത്ത്, വാര്‍ഡ് തല കണ്‍വന്‍ഷനുകളും നടക്കുന്നുണ്ട്. സ്ഥാനാര്‍ഥി മണ്ഡലത്തിലെ പ്രധാനമേഖകളില്‍ എത്തി ആളുകളെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിയ്ക്കുന്ന തിരക്കിലുമാണ്. നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പോസ്റ്റര്‍ പ്രചാരണവും സജീവമാണ്. അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളില്‍ എത്തി വോട്ട് അഭ്യര്‍ഥിയ്ക്കും.
ഇടുക്കി ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് - യുഡിഎഫ് ഇടുക്കി
അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളില്‍ എത്തി വോട്ട് അഭ്യര്‍ഥിയ്ക്കും