ഇടുക്കി: കല്ലാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ വൈകിട്ട് 6.30 ന് തുറന്നു. 10 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്.
ALSO READ: Mullaperiyar Dam: ജലനിരപ്പ് 142 അടി; മുല്ലപ്പെരിയാറിൽ അധിക ജലം സ്‌പിൽവേ വഴി തുറന്നുവിട്ടേക്കും
10 ക്യുമെക്‌സ് ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കി തുടങ്ങി. കല്ലാർ, ചിന്നാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു.