ETV Bharat / state

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; 20കാരനും 48കാരനും അറസ്റ്റിൽ - Two arrested in pocso case Cumbummettu Idukki

വിവിധ പോക്സോ കേസുകളിൽ കൂട്ടാർ സ്വദേശി നാസിസ് നൗഷാദ് (20), ഇറുക്കുപാലം സ്വദേശി ഷാജി (48) എന്നിവരാണ് അറസ്റ്റിലായത്.

ഇടുക്കി പോക്സോ കേസുകളിൽ രണ്ടുപേർ അറസ്റ്റിൽ  കൂട്ടാർ ട്യൂഷൻ വിദ്യാർഥി പത്തുവയസുകാരിക്ക് പീഡനം  ഇറുക്കുപാലം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം  Two arrested in pocso case Cumbummettu Idukki  Koottar and Irukkupalam rape case
ഇടുക്കിയിൽ വിവിധയിടങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; 20കാരനും 48കാരനും അറസ്റ്റിൽ
author img

By

Published : Dec 18, 2021, 6:55 AM IST

ഇടുക്കി: വിവിധ പോക്സോ കേസുകളിൽ രണ്ടുപേർ അറസ്റ്റിൽ. കൂട്ടാർ സ്വദേശി നാസിസ് നൗഷാദ് (20), ഇളംദേശം ഇറുക്കുപാലം പാറമട ഭാഗത്ത് മാട്ടേലാനിക്കൽ ഷാജി (48) എന്നിവരാണ് അറസ്റ്റിലായത്.

കമ്പംമെട്ട് സ്റ്റേഷൻ പരിധിയിൽ ട്യൂഷൻ പഠിക്കാനെത്തിയ പത്തുവയസുകാരിയെ ലൈംഗിക ചൂഷണം ചെയ്ത സംഭവത്തിലാണ് നാസിസ് നൗഷാദ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ മാതാപിതാക്കൾ കൗൺസിലിങ്ങിന് വിധേയയാക്കി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനം നടന്ന കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ALSO READ: തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

അതേസമയം ഇറുക്കുപാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 48കാരനായ ഷാജിയെയും കാഞ്ഞാർ പൊലീസ് പിടികൂടി. തൊടുപുഴ ചൈൽഡ് ലൈനിന്‍റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. എസ്ഐമാരായ ജിബിൻ തോമസ്, ഉബൈസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷാജഹാൻ, മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇരുവർക്കുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.