ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച വണ്ണപ്പുറം പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ ലോക് ഡൗണ്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒന്ന്, രണ്ട്, നാല്, 17 എന്നീ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ആശുപത്രികള്‍, പാചകവാതകം, പെട്രോള്‍ ബങ്കുകള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ആറു മണി മുതല്‍ ഏഴുദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ദീര്‍ഘദൂര വാഹനങ്ങള്‍ ഒരുകാരണവശാലും ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ല.
വണ്ണപ്പുറം പഞ്ചായത്തില്‍ നാലു വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍
ഒന്ന്, രണ്ട്, നാല്, 17 എന്നീ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.