ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി ആരംഭിച്ചു. ഇതു സംബന്ധിച്ച് കലക്ടര്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. നേര്യമംഗലം പാലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ 45 മരങ്ങള്‍ ആണ് മുറിച്ച് നീക്കുന്നത്. രാവിലെ പത്ത് മണിയോടെ വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച് നീക്കുന്ന നടപടികള്‍ ആരംഭിച്ചു. മരുത്, ഈയല്‍വാക, ഇരുള്, ചടച്ചി തുടങ്ങിയ മരങ്ങളാണ് മുറിച്ച് നീക്കുന്നവയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് മരങ്ങള്‍ മുറിച്ച് നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുറിച്ച് നീക്കിയ മരങ്ങള്‍ നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലെ അപകട മരങ്ങൾ മുറിച്ചു നീക്കുന്നു - national highway between kochi and dhanushkodi
രാവിലെ പത്ത് മണിയോടെ വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച് നീക്കുന്ന നടപടികള്‍ ആരംഭിച്ചു
ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി ആരംഭിച്ചു. ഇതു സംബന്ധിച്ച് കലക്ടര്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. നേര്യമംഗലം പാലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ 45 മരങ്ങള്‍ ആണ് മുറിച്ച് നീക്കുന്നത്. രാവിലെ പത്ത് മണിയോടെ വാളറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ച് നീക്കുന്ന നടപടികള്‍ ആരംഭിച്ചു. മരുത്, ഈയല്‍വാക, ഇരുള്, ചടച്ചി തുടങ്ങിയ മരങ്ങളാണ് മുറിച്ച് നീക്കുന്നവയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് മരങ്ങള്‍ മുറിച്ച് നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുറിച്ച് നീക്കിയ മരങ്ങള്‍ നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബൈറ്റ്
മഹേഷ്
പ്രദേശവാസിConclusion:വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീയപ്പാറ ദുരന്തത്തെ തുടര്‍ന്ന് അടിമാലിയില്‍ എത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ദേവികുളം തഹസീല്‍ദാരും മരങ്ങള്‍ മുറിച്ച് നീക്കാന്‍ ഉത്തരവിട്ടു.ഉത്തരവുകള്‍ നിലനില്‍ക്കുമ്പോഴും മരങ്ങള്‍ മുറിച്ച് നീക്കുന്ന കാര്യത്തില്‍ മാത്രം വനംവകുപ്പ് തുടര്‍ നടപടികള്‍ കൈകൊണ്ടിരുന്നില്ല. ഇത്തവണ മഴക്കാലം ആരംഭിക്കുകയും മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്തതോടെയാണ് മരംമുറിക്കാന്‍ കളക്ടര്‍ വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.രണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ട മരങ്ങള്‍ മുറിച്ച് നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുറിച്ച് നീക്കപ്പെട്ട മരങ്ങള്‍ നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഖിൽ വി ആർ
ദേവികുളം