ഇടുക്കി: മരം കൊള്ളയുമായി ബന്ധപെട്ട് പ്രത്യേക സംഘം അടിമാലി റേഞ്ച് ഓഫിസിൽ പരിശോധന നടത്തി. ഇടുക്കി, കോട്ടയം ജില്ലകളുടെ മേൽനോട്ട ചുമതലയുള്ള ഫോറസ്റ്റ് കൺസർവേറ്റർ ജെ ദേവപ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അടിമാലി റേഞ്ചിൽ വ്യാപകമായി മരം മുറിക്കുവാനുള്ള അനുമതി നൽകി എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നിയമപരമായി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണോ അനുമതി നൽകിയിരിക്കുന്നത് എന്നതിന്‍റെ രേഖകളാണ് സംഘം പരിശോധിക്കുന്നത്. ആദ്യം എത്രത്തോളം പാസുകൾ നല്‍കിയിട്ടുണ്ടെന്നും, തുടർന്ന് ഈ പാസുകളുടെ മറവിൽ എത്രത്തോളം മരങ്ങൾ കടത്തിക്കൊണ്ട് പോയി എന്നും പരിശോധിക്കും.
ALSO READ: നെടുങ്കണ്ടം മരംമുറി : ലോറി പിടിച്ചെടുത്ത് അന്വേഷണസംഘം