ETV Bharat / state

രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു - tree fell

ആർക്കും പരിക്കുകളില്ല

tree fell, two houses collapsed  രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു  രാജകുമാരി  മരം വീണു  രണ്ട് വീടുകൾ തകർന്നു  tree fell  two houses collapsed
രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു
author img

By

Published : Jun 14, 2021, 7:35 PM IST

ഇടുക്കി: രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. വീടിന്‍റെ മുകൾ നിലയിലിരുന്ന് പഠിയ്ക്കുകയായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. രാജകുമാരി സ്വദേശി കുരിശിങ്കൽ ബെന്നി, കുംഭപ്പാറ സ്വദേശി ചുരുളിപാണ്ടി എന്നിവരുടെ വീടുകളാണ് തകർന്നത്.

രാജകുമാരിയിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു

ബെന്നിയുടെ വീടിന്‍റെ മുകളിലേയ്ക്കു തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് മരം പതിച്ചത്. വീടിന് പിൻഭാഗത്ത് നിന്ന വലിയ ചേല മരം കടപുഴകി വിഴുകയായിരുന്നു. വീടിന്‍റെ രണ്ടാം നിലയിലിരുന്ന ബെന്നിയുടെ മകൻ ഈ സമയം ഓൺലൈൻ പഠനത്തിലായിരുന്നു. കുട്ടി ഇരുന്ന മുറിയുടെ മുകളിലേക്കാണ് മരം പതിച്ചത്. കുട്ടി പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. വീടിന്‍റെ പിൻഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Also Read: ലോക്ക് ഡൗണ്‍ രീതി മാറും; നിയന്ത്രണം രോഗവ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച്

കുംഭപാറ ചുരുളിപാണ്ടിയുടെ വീടിന്‍റെയും പിൻഭാഗത്തേയ്ക്കാണ് മരം വീണത്. മേൽക്കൂരയ്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.