ഇടുക്കി: തേയിലത്തോട്ടങ്ങളുടെ ദൃശ്യ മനോഹാരിത ആസ്വദിക്കുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് ദിവസേന പൂപ്പാറയിലേക്ക് എത്തുന്നത്. പ്രകൃതി മനോഹാരിത നിറഞ്ഞ ഹൈറേഞ്ചിലേക്ക് എത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പൂപ്പാറയിലെ തേയിലക്കാടുകള്‍. അടിമാലി-പൂപ്പാറ സംസ്ഥാന പാതയിലാണ് മലനിരകളാല്‍ ചുറ്റപ്പെട്ട പൂപ്പാറ സ്ഥിതി ചെയ്യുന്നത്.
പ്രദേശത്തെ പ്രധാന കൃഷി ഏലമാണെങ്കിലും തേയിലത്തോട്ടങ്ങളാണ് പൂപ്പാറയില്‍ കൂടുതലും. മൂന്നാര്‍-തേക്കടി റൂട്ടില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ടൗൺ കൂടിയായ പൂപ്പാറ, സഞ്ചാരികളുടെ ഇടത്താവളമായി മാറിയതിനാല്‍ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.