ഇടുക്കി: കള്ളിമാലിയിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. ബ്ലോക്കിലെ വിവിധ മേഖലകളില്‍ വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി 30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. വ്യൂ പോയിന്‍റില്‍ എത്തുന്ന സഞ്ചാരികളുടെ ആവശ്യത്തിനായി ടോയ്‌ലറ്റുകള്‍, കടമുറി, മുകള്‍ നിലയില്‍ കോഫി ഷോപ്പ് എന്നിവയാണ് ഒരുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം എന്നിവയും സജ്ജമാക്കിക്കഴിഞ്ഞു.
കള്ളിമാലിയില്‍ ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിച്ചു - tourism news
ബ്ലോക്ക് പഞ്ചായത്തിലെ വിനോദ സഞ്ചാര വികസനത്തിന്‍റെ ഭാഗമായി 30 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍ നിര്‍മ്മിച്ചിരിക്കുന്നത്