ETV Bharat / state

മൂന്നാറില്‍ കടുവയുടെയും പുലിയുടെയും സാന്നിധ്യം: സംശയ വാദങ്ങളുമായി നാട്ടുകാർ

author img

By

Published : Oct 13, 2022, 2:05 PM IST

ചെങ്കുളം റിസര്‍വ് വനം വിജ്ഞാപനത്തിന് പിന്നാലെ ജനവാസ മേഖലകളില്‍ വന്യ മൃഗങ്ങളുടെ സാന്നിധ്യം. സംശയം ഉളവാക്കുന്നുവെന്ന് നാട്ടുകാർ. മറ്റ് മേഖലകളില്‍ നിന്നും ചെങ്കുളം വനം മേഖലയിലേയ്ക്ക് പുലിയെ എത്തിച്ചതാണെന്ന് ആരോപണം.

മൂന്നാറിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം  കടുവയുടെയും പുലിയുടെയും സാന്നിധ്യം  കടുവ പുലി സാന്നിധ്യം  കടുവ സാന്നിധ്യം ഇടുക്കി  പുലി സാന്നിധ്യം ഇടുക്കി  കന്നിമല സ്‌കൂള്‍ പരിസരത്ത് കടുവ  ചെങ്കുളം റിസര്‍വ് വനം  ചെങ്കുളം റിസര്‍വ് വനം വിജ്ഞാപനം  കന്നിമല ഇടുക്കി  കന്നിമല മൂന്നാർ  കടുവയുടെ ആക്രമണം  കടുവയുടെ ആക്രമണത്തിൽ പശുവിന് പരിക്ക്  കേരളത്തിലെ കടുവ ആക്രമണങ്ങൾ  tiger and Leopard presence in idukki chenkulam  tiger and Leopard presence  tiger attack  leopard attack  tiger and leopard idukki  chenkulam idukki
മൂന്നാറില്‍ വീണ്ടും കടുവയുടെയും പുലിയുടെയും സാന്നിധ്യം: വന്യമൃഗങ്ങളുടെ സാന്നിധ്യം സംശയം ഉളവാക്കുന്നതെന്ന് നാട്ടുകാർ

ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവയുടെയും പുലിയുടെയും സാന്നിധ്യമെന്ന് ആശങ്ക. കന്നിമല സ്‌കൂള്‍ പരിസരത്ത് കടുവയെയും ആനച്ചാല്‍ ചെങ്കുളം പാതയില്‍ പുലിയെയും കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാൽ, ചെങ്കുളം റിസര്‍വ് വനം വിജ്ഞാപനത്തിന് പിന്നാലെ ജനവാസ മേഖലകളില്‍ വന്യ മൃഗങ്ങളുടെ സാന്നിധ്യം അനുഭവപ്പെടുന്നത് സംശയം ഉളവാക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം.

ഇടുക്കിയിലെ കുടിയേറ്റ കാലം മുതല്‍ ജനവാസ മേഖലയായ ആനച്ചാല്‍, ചെങ്കുളം പ്രദേശങ്ങളില്‍ മുന്‍പ് വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെങ്കുളം റിസര്‍വ്വ് വിജ്ഞാപനത്തിന് പിന്നാലെയാണ് മേഖലയില്‍ പതിവായി പുലിയുടെ സാന്നിധ്യം അനുഭവപ്പെടുന്നത്. ഇത് സംശയം ഉളവാക്കുന്നതായും നാട്ടുകാർ പറഞ്ഞു. മറ്റ് മേഖലകളില്‍ നിന്നും ചെങ്കുളം വനം മേഖലയിലേയ്ക്ക് പുലിയെ എത്തിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം.

കടുവയുടെയും പുലിയുടെയും സാന്നിധ്യമെന്ന് ആശങ്ക

നാട്ടുകാരുടെ ആരോപണം: കുടിയേറ്റ മേഖലയായ ഈ പ്രദേശങ്ങളിൽ ആളുകൾ എഴുപത്തിയഞ്ച് വർഷങ്ങളിലധികമായി കുടിയേറി കൃഷി ചെയ്‌ത് ജീവിക്കുകയാണ്. ഈ കാലയളവിലൊന്നും സാരമായ ഒരു വന്യമൃഗ ശല്യവും പ്രദേശത്ത് ഉണ്ടായിട്ടില്ല. ഈ രണ്ടാഴ്‌ചക്കാലമായിട്ട് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് പൊലീസും പഞ്ചായത്ത് അധികൃതരും പൊതുജനങ്ങളെ അറിയിച്ചു. ഇത് തികച്ചും സംശയാസ്‌പദമായിട്ടുള്ള കാര്യമാണ്. സംരക്ഷിത വനമേഖലയായ സർക്കാർ ഉത്തരവിന് ദൃഢത വരുത്തുന്നതിനുവേണ്ടി പ്രദേശത്തെ ജനങ്ങളെ മുഴുവൻ ആശങ്കാകുലരാക്കുന്ന രീതിയിൽ വനം വകുപ്പ് നേരിട്ട് ഇടപെട്ടാണ് പുലിയുടെ സാന്നിധ്യം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വനം വകുപ്പ്: ഹൈറേഞ്ചിലെ വന മേഖലകള്‍ പുലിയും കടവയും അടക്കമുള്ള മൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് വനം വകുപ്പിന്‍റെ വിശദീകരണം. ചെങ്കുളത്ത് ജനവാസ മേഖലയിലേയ്ക്ക് എത്തിയ പുലി ഇതുവരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. പുലിയെ കണ്ട പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

കടുവയെ കണ്ടത് സ്‌കൂൾ പരിസരത്ത്: വന മേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പരിസരത്താണ് കടുവയെ കണ്ടത്. മൂന്നാറില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് കന്നിമല. സമീപ മേഖലയായ കടലാറില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്കേറ്റിരുന്നു. വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന തൊഴിലാളികളാണ് കടുവയെ കണ്ടത്.

പുലിയെ കണ്ടത് പൊലീസ് ഉദ്യോഗസ്ഥർ: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പട്രോളിങ്ങിനിടെ ചെങ്കുളത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടിരുന്നു. ഇതിന് സമീപ മേഖലയിലാണ് വീണ്ടും പുലിയെ കണ്ടെത്തിയത്. പുലി റോഡ് മറികടക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. സ്‌കൂള്‍ ബസിനും മറ്റ് വാഹനങ്ങൾക്കും മുന്‍പിലാണ് പുലി എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.