ETV Bharat / state

ടിപി സെൻകുമാറിനെതിരെ തുഷാർ വെള്ളാപ്പള്ളി

സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ എന്തുകൊണ്ട് എസ്‌എന്‍ഡിപിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി

ടി.പി.സെൻകുമാര്‍  ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ്  തുഷാർ വെള്ളാപ്പള്ളി  എസ്എൻഡിപി  സുഭാഷ് വാസു  tp senkumar  thushar vellapally
ടി.പി.സെൻകുമാറിനെതിരെ തുഷാർ വെള്ളാപ്പള്ളി
author img

By

Published : Feb 2, 2020, 11:29 PM IST

Updated : Feb 2, 2020, 11:35 PM IST

ഇടുക്കി: മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. എസ്എൻഡിപിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെൻകുമാർ ഡിജിപിയായത്. എസ്എൻഡിപി യോഗത്തിനെ എന്നും തകർക്കാൻ ശ്രമിച്ചിട്ടുള്ള കോടാലിക്കൈകൾ ഉയർന്നുവന്നിട്ടുള്ളത് സംഘടനയ്‌ക്കൊപ്പം നിന്നവരിൽ നിന്നുമാണെന്നും തുഷാർ കട്ടപ്പനയിൽ പറഞ്ഞു.

ടിപി സെൻകുമാറിനെതിരെ തുഷാർ വെള്ളാപ്പള്ളി

സെന്‍കുമാറും സുഭാഷ് വാസുവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ എന്തുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ അന്വേഷിച്ചില്ല. എസ്എന്‍ഡിപി യോഗത്തിന് ലഭിച്ച മുഴുവന്‍ ഗുണങ്ങളും അനുഭവിച്ചയാളാണ് സുഭാഷ് വാസു. താന്‍ ഒരിക്കലും അധികാരം ആഗ്രഹിച്ചിട്ടില്ല. വിവിധ ദേവസ്വം ബോര്‍ഡുകളില്‍ സ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ സമുദായത്തിലെ മറ്റുള്ളവര്‍ക്ക് കൊടുത്തു. സമുദായ അംഗങ്ങളറിയാത്ത യാതൊരു രഹസ്യവും യോഗത്തിനില്ല. ഇത്തരക്കാരുടെ ആരോപണങ്ങള്‍ക്ക് എസ്എന്‍ഡിപി യോഗത്തെ പോറല്‍ ഏല്‍പ്പിക്കാന്‍ കഴിയില്ല. ലോകത്താകമാനം പടര്‍ന്നുപന്തലിച്ച സാമുദായിക സംഘടനയായി മാറാന്‍ എസ്എന്‍ഡിപിക്ക് കഴിഞ്ഞു. നൂറ് വര്‍ഷം നേടിയതിനേക്കാള്‍ പതിന്മടങ്ങ് വളര്‍ച്ചനേടാന്‍ രണ്ടര പതിറ്റാണ്ടിനിടെ കഴിഞ്ഞുവെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

Intro:മുൻ ഡി ജി പി ടി.പി സെൻകുമാറിനെതിരെ വിമർശനവുമായി തുഷാർ വെള്ളാപ്പള്ളി. എസ് എൻ ഡി പി യുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെൻകുമാർ ഡി ജി പി യായത്.എസ് എൻ ഡി പി യോഗത്തിനെ എന്നും തകർക്കുവാൻ ശ്രമിച്ചിട്ടുള്ള കോടാലിക്കൈകൾ ഉയർന്നുവന്നിട്ടുള്ളത് സംഘടനയ്ക്കൊപ്പം നിന്നവരിൽ നിന്നുമാണെന്നും തുഷാർ ഇടുക്കി കട്ടപ്പനയിൽ പറഞ്ഞുBody:സെന്‍കുമാറും സുഭാഷ് വാസുവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എല്ലാക്കാലത്തും എസ്.എന്‍.ഡി.പി. യോഗത്തില്‍ നിന്നുതന്നെ ചില കോടാലിക്കെകള്‍ ഉണ്ടാകാറുണ്ട്. സെന്‍കുമാര്‍ ഡി.ജി.പിയായിരുന്നപ്പോള്‍ എന്തുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ അന്വേഷിച്ചില്ല. എസ്.എന്‍.ഡി.പി. യോഗത്തിനു ലഭിച്ച മുഴുവന്‍ ഗുണങ്ങളും അനുഭവിച്ചയാളാണ് സുഭാഷ് വാസു. താന്‍ ഒരിക്കലും അധികാരം ആഗ്രഹിച്ചിട്ടില്ല. വിവിധ ദേവസ്വം ബോര്‍ഡുകളില്‍ സ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ സമുദായത്തിലെ മറ്റുള്ളവര്‍ക്ക് കൊടുത്തു. സമുദായ അംഗങ്ങളറിയാത്ത യാതൊരു രഹസ്യവും യോഗത്തിനില്ല. ഇത്തരക്കാരുടെ ആരോപണങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. യോഗത്തെ പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ല.
ലോകത്താകമാനം പടര്‍ന്നുപന്തലിച്ച സാമുദായിക സംഘടനയായി മാറാന്‍ എസ്.എന്‍.ഡി.പി. യോഗത്തിനു കഴിഞ്ഞു. നൂറുവര്‍ഷം നേടിയതിനേക്കാള്‍ പതിന്മടങ്ങ് വളര്‍ച്ചനേടാന്‍ രണ്ടര പതിറ്റാണ്ടിനിടെ കഴിഞ്ഞു. സാമൂഹിക, സാംസ്‌കാരിക, സംഘടന, വ്യാവസായിക മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടായെന്നും തുഷാര്‍ പറഞ്ഞു. Conclusion:
Last Updated : Feb 2, 2020, 11:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.