ഇടുക്കി: ചിത്തിരപുരത്ത് മദ്യം കഴിച്ച് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ. റിസോര്‍ട്ട് ഉടമയായ തങ്കപ്പൻ, സഹായി കണ്ണൂർ സ്വദേശി ജോബി, റിസോർട്ടിൽ താമസിക്കുവാൻ എത്തിയ തൃശ്ശൂർ സ്വദേശി മനോജ് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. കഴിച്ചത് വിഷമദ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തൃശൂർ സ്വദേശി മനോജ് കൊണ്ടുവന്ന മദ്യം ഞായറാഴ്ച രാത്രിയോടെ മൂവരും തേൻചേർത്ത് കഴിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ തങ്കപ്പന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ സഹായി ജോബിയും അമിതമായ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി സ്ഥിതി വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളത്തൂവൽ പൊലീസാണ് അന്വേഷണം നടത്തുന്നത്.