ETV Bharat / state

കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപം പുഴയില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - ഇടുക്കി കുത്തുങ്കലിലെ പുഴയിലെ അപകടം

മധ്യപ്രദേശ് സ്വദേശികളായ റോഷ്ണ, അജയ്, ദുലീപ് എന്നിവരാണ് മരിച്ചത്.

migrant workers drowned to death in kunthungal Iduki  accident in kuthungal river in iduki  ഇടുക്കി കുത്തുങ്കലിലെ പുഴയിലെ അപകടം  അന്യ സംസ്ഥാന തൊഴിലാളികളുടെ മുങ്ങി മരണം
പുഴയില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
author img

By

Published : Feb 2, 2022, 1:34 PM IST

ഇടുക്കി: കുത്തുങ്കലില്‍ പുഴയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്ണ, അജയ്, ദുലീപ് എന്നിവരാണ് മരിച്ചത്.

പുഴയില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ ഇവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പൊലിസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ്, പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത്, പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും ഉടുമ്പന്‍ചോല പൊലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.

രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സീമപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ക്‌ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല.

വൈകിട്ടോടെ കുളിയ്ക്കാനായി റോഷ്‌നി, അയജ്, ദുലീപ് എന്നിവര്‍ പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ഒന്നര വയസുകാരിയുടെ മൃതദേഹവുമായി എൻഡോസൾഫാൻ സമര പന്തലിൽ പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.