ETV Bharat / state

തോക്കുമായി വീട്ടിലെത്തി അയൽവാസി, വീട് വിട്ട് പോകണമെന്ന് ആവശ്യം; പരാതിയുമായി കുടുംബം - neighbor threatened with gun in chinnakkanal

സിങ്കുകണ്ടത്തുള്ള കൂനംമാക്കൽ സ്വദേശി വർഗീസാണ് അയൽവാസിയായ ലിസിയുടെ വീട്ടിൽ തോക്കുമായെത്തി ഭീഷണി മുഴക്കിയത്

തോക്കുമായി വീട്ടിലെത്തി ഭീഷണി  തോക്കുമായി വീട്ടിലെത്തി അയൽവാസി  Threatened by neighbor with gun in idukki  തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി  ചിന്നക്കനാലിൽ തോക്കുമായി വീട്ടിലെത്തി ഭീഷണി  വനപാലകർ  neighbor threatened with gun in chinnakkanal
തോക്കുമായി വീട്ടിലെത്തി അയൽവാസി, വീട് വിട്ട് പോകണമെന്ന് ആവശ്യം; പരാതിയുമായി കുടുംബം
author img

By

Published : Oct 15, 2022, 9:04 PM IST

ഇടുക്കി: ഇടുക്കി ചിന്നക്കനാലിന് സമീപം സിങ്കുകണ്ടത്ത് അയൽവാസി തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. സിങ്കുകണ്ടത്തുള്ള കൂനംമാക്കൽ വർക്കി എന്നു വിളിക്കുന്ന വർഗീസിനെതിരായാണ് അയൽവാസിയായ ലിസി പരാതി നൽകിയത്. വ്യാഴാഴ്‌ച(ഒക്‌ടോബര്‍ 13) രാത്രി ഏഴരയോടെയാണ് സംഭവം.

തോക്കുമായി വീട്ടിലെത്തി അയൽവാസി, വീട് വിട്ട് പോകണമെന്ന് ആവശ്യം; പരാതിയുമായി കുടുംബം

ഭർത്താവില്ലാത്ത ലിസി മകനും മരുമകൾക്കുമൊപ്പമാണ് താമസിക്കുന്നത്. ലിസിയും സഹോദരിയുടെ മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അയൽവാസികളായ വർഗീസുമായി ഇടക്കിടെ വഴക്കുണ്ടാകാറുണ്ട്. ഇതിനിടെ ഇയാൾ തോക്കുമായി ലിസിയുടെ വീട്ടിലെത്തി വീട് വിട്ടുപോകണമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.

തോക്കുമായി വർഗീസ് എത്തിയ വിവരം ഉടൻ തന്നെ ഇവർ വനപാലകരെ അറിയിച്ചു. വനപാലകർ വർഗീസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യഥാർഥ തോക്കല്ല തന്‍റെ പക്കലുണ്ടായിരുന്നതെന്നാണ് വർഗീസ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ശാന്തൻപാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.