ഇടുക്കി : തൊടുപുഴയില്‍ 17കാരി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് സി.ഡബ്ല്യു.സി. അമ്മയ്ക്കും മുത്തശ്ശിക്കും എതിരെ കേസെടുക്കാന്‍ സി.ഡബ്ല്യു.സി പൊലീസിന് നിർദ്ദേശം നൽകി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം 2020 ൽ നടത്തിയിരുന്നു. ഇതില്‍ അമ്മക്കെതിരെ സി.ഡബ്ല്യു.സി നിർദ്ദേശപ്രകാരം വെള്ളത്തൂവൽ പൊലീസ് കേസെടുത്തിരുന്നു.
കുട്ടിയെ ബാലവേലയ്ക്ക് വിധേയമാക്കിയതിനും ഇവര്‍ക്കെതിരെ 2019 ല്‍ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ബന്ധു വീട്ടിൽ തുന്നൽ പഠിക്കുകയായിരുന്ന പെൺകുട്ടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതി തള്ളിപ്പോയിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ ആറുപേരാണ് ഇതുവരെ പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പൊലീസിന് കിട്ടിയിട്ടുണ്ട്.
ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാൾ പണവും കൈപ്പറ്റി. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്.
പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ബേബി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുമാസം ഗര്‍ഭിണിയാണ് പതിനേഴുകാരി.