തൊടുപുഴയിലെ കുട്ടിയുടെ മരണ കാരണം തലക്കേറ്റ ക്ഷതം തന്നെയെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലാണ് മരണ കാരണത്തെ കുറിച്ച് പ്രതിപാദിക്കുന്നത്.
തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടല്‍. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാള്‍ ഗുരുതരമാണെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ ലഭ്യമാകൂ. പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ 11.35-നാണ് മരണപ്പെട്ടത്. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.