ETV Bharat / state

മൂന്നര വയസുകാരനെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ് - മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു

വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ്. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. മൂന്നര വയസുകാരന്‍റെ സഹോദരനായ ഏഴ് വയസുകാരനായ സഹോദരനെ മര്‍ദ്ധിച്ചുകൊന്ന കേസിലും ഇയാള്‍ പ്രതിയാണ്.

Thodupuzha pocso court Verdict  Thodupuzha pocso court Verdict against Mothers lover  മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു  തൊടുപുഴ പോക്സോ കോടതി വിധി
മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 21 വര്‍ഷം തടവും പിഴയും
author img

By

Published : May 12, 2022, 6:16 PM IST

കോട്ടയം: തൊടുപുഴയിൽ മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് 21 വർഷം തടവ്. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ്. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. മൂന്നര വയസുകാരന്‍റെ സഹോദരനായ ഏഴ് വയസുകാരനായ സഹോദരനെ മര്‍ദ്ധിച്ചുകൊന്ന കേസിലും ഇയാള്‍ പ്രതിയാണ്.

മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 21 വര്‍ഷം തടവും പിഴയും

ഈ കേസിന്‍റെ അന്വേഷണത്തിനിടെയാണ് മുന്നര വയസുകാരനോട് ലൈംഗികോപദ്രവം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നത്. ഏഴ് വയസുകാരനെപോലെ മൂന്നര വയസുള്ള കുട്ടിയേയും മര്‍ദിച്ച് കൊല്ലുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കാണിച്ചാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോയ്ക്ക്‌ ഒപ്പം വധശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.