തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്‍റെ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ച നിലയില്‍. കുട്ടിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന അവസ്ഥയില്‍ തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് കുട്ടിയിപ്പോള്‍. തലച്ചോറില്‍ വീക്കമുണ്ടെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂവെന്നും ഇന്നലെ രാവിലെ സ്കാനിങ്ങില്‍ വ്യക്തമായിരുന്നു. മറ്റു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥായണുള്ളത്. അതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരെ ഇവിടെയെത്തിച്ച് പരമാവധി ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ ജി ശ്രീകുമാര്‍, ഡോ ഹാരിസ് ശിശു ചികിത്സാ വിഭാഗത്തിലെ ഡോ ജിജി തുടങ്ങിയവരടങ്ങിയ സംഘം ഇന്നലെ ഉച്ച മുതല്‍ കുട്ടിയെ നിരീക്ഷിക്കാനായി ആശുപത്രിയിലുണ്ട്. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്തുണ്ട്. പീഢന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ അമ്മക്ക് എതിരെ പൊലീസ് കേസെടുത്തു. ഇവരെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസെടുത്ത സാഹചര്യത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കും.
കുട്ടിയുടെ നിലയില്‍ മാറ്റമില്ല; മാതാവിന് എതിരെയും കേസ്
കുട്ടിയുടെ രക്ത സമ്മര്‍ദ്ദം വളരെ താഴ്ന്നു. പീഢന വിവരം മറച്ചു വെച്ചതിനാണ് മാതാവിന് എതിരെ കേസെടുത്തത്
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്‍റെ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ച നിലയില്‍. കുട്ടിയുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന അവസ്ഥയില്‍ തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലാണ് കുട്ടിയിപ്പോള്‍. തലച്ചോറില്‍ വീക്കമുണ്ടെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂവെന്നും ഇന്നലെ രാവിലെ സ്കാനിങ്ങില്‍ വ്യക്തമായിരുന്നു. മറ്റു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥായണുള്ളത്. അതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരെ ഇവിടെയെത്തിച്ച് പരമാവധി ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോ ജി ശ്രീകുമാര്‍, ഡോ ഹാരിസ് ശിശു ചികിത്സാ വിഭാഗത്തിലെ ഡോ ജിജി തുടങ്ങിയവരടങ്ങിയ സംഘം ഇന്നലെ ഉച്ച മുതല്‍ കുട്ടിയെ നിരീക്ഷിക്കാനായി ആശുപത്രിയിലുണ്ട്. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്തുണ്ട്. പീഢന വിവരം മറച്ചു വെച്ചതിന് കുട്ടിയുടെ അമ്മക്ക് എതിരെ പൊലീസ് കേസെടുത്തു. ഇവരെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസെടുത്ത സാഹചര്യത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കും.
തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സർക്കാർ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു.മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും നിലവിലുള്ള ചികിത്സാ തുടരാനാണ് മെഡിക്കൽ സംഘം നൽകിയ നിർദ്ദേശം.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.
കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനെ ചോദ്യം ചെയ്തതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച മർദ്ദനവിവരം പുറംലോകമറിഞ്ഞത്.
ഏഴ് വയസ്സുകാരനെ പ്രതിയായ അരുൺ ആനന്ദ് അതിക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. മർദ്ദനത്തിൽ തലയോട് പൊട്ടിയ കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പ്രതി അരുൺ ആനന്ദ് കുട്ടിയെ ലൈഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
Conclusion: