ETV Bharat / state

വേദനകളോട് വിട പറഞ്ഞ് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങി - മര്‍ദ്ദനം

പ്രതീക്ഷകള്‍ ബാക്കിയാക്കി വേദനകളുടെ ലോകത്തുനിന്നും ആ കുരുന്ന് യാത്രയായി.

ഫയൽ ചിത്രം
author img

By

Published : Apr 6, 2019, 2:39 PM IST

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായാണ് ഏഴുവയസുകാരന്‍ മരിച്ചത്. പത്ത് ദിവസത്തോളം മരണവുമായി മല്ലടിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഒടുവില്‍ പത്താം ദിവസം അവന്‍ മരണത്തിന് കീഴടങ്ങി. ഇന്ന് രാവിലെ 11.35ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് കുട്ടിയുടെ തലച്ചോര്‍ പുറത്ത് വന്ന അവസ്ഥയിലായിരുന്നു.

പ്രതീക്ഷകള്‍ ബാക്കിനിര്‍ത്തി വേദനകളുടെ ലോകത്തുനിന്നും ആ കുരുന്ന് യാത്രയായി

മസ്തിഷ്ക മരണം സംഭവിച്ച കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പ്രതീക്ഷകള്‍ക്ക് പോലും വകയില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദസംഘവും കുട്ടിയുടെ ചികിത്സക്കായി എത്തിയിരുന്നു. കുഴമ്പ് രൂപത്തിലാക്കിയ ആഹാരമായിരുന്നു കുട്ടിക്ക് നല്‍കിയിരുന്നത്. എന്നാല്‍ കുടലിന്‍റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് ഭക്ഷണവും നല്‍കാന്‍ പറ്റാത്ത അവസ്ഥയിലായി. ക്രമേണ ഹൃദയമിടിപ്പ് ദുര്‍ബലമാകുകയും ചെയ്തു.

അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്‍റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് കുട്ടി ഇരയായിരുന്നു. ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിനെചൊല്ലി അടിവയറ്റിലും നെഞ്ചത്തും ആഞ്ഞു ചവിട്ടി. ഇതിന്‍റെ ശക്തിയില്‍ കുട്ടി തെറിച്ച് വീണ് ചുമരില്‍ ചെന്ന് തല അടിക്കുകയും പിന്നീട് അവിടെ നിന്ന് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് അലമാരയില്‍ ചെന്നിടിച്ച് തലക്ക് വീണ്ടും ക്ഷതമേല്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ തലയോട്ടിയില്‍ ഒന്നരയിഞ്ച് നീളത്തില്‍ പൊട്ടലുണ്ടായി. നിലത്ത് വീണ കുട്ടിയെ വീണ്ടും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഇളയകുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Intro:Body:

thodupuzha

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.