ETV Bharat / state

വനംവകുപ്പ് തേക്കടി ടൂറിസത്തെ നശിപ്പിക്കുന്നു; സംരക്ഷണ സമിതി

author img

By

Published : Jul 15, 2019, 11:43 PM IST

Updated : Jul 16, 2019, 3:52 AM IST

അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടില്‍ സ്ഥലം അനുവദിക്കുമെന്ന് വനം മന്ത്രി കെ രാജു രേഖാമൂലം നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് പരാതി.

വനം വകുപ്പ് വാക്കുപാലിക്കുന്നില്ലെന്ന് ആരോപണവുമായി തേക്കടി ടൂറിസം സംരക്ഷണ സമതി

ഇടുക്കി: തേക്കടി ആനച്ചാല്‍ ഗ്രൗണ്ടില്‍ ഓട്ടോ,ജീപ്പ് സ്റ്റാന്‍റുകള്‍ അനുവദിക്കുമെന്ന് വനം വകുപ്പ് നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്ന് പരാതി. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്കായി വനം വകുപ്പ് ആനച്ചാലില്‍ പുതിയ ഗ്രൗണ്ട് പണിതിരുന്നു. ഗ്രൗണ്ട് നിര്‍മ്മാണത്തിന് മുമ്പ് പ്രദേശത്ത് ഓട്ടോ, ജീപ്പ് സ്റ്റാന്‍റ് അനുവദിക്കുമെന്നും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടില്‍ സ്ഥലം അനുവദിക്കുമെന്നും വനം മന്ത്രി കെ രാജു രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗ്രൗണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റാന്‍റ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് തേക്കടി ടൂറിസം സംരക്ഷണ സമിതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനം വകുപ്പ് തേക്കടി ടൂറിസത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്നും സമിതി ആരോപിക്കുന്നു.

വനം വകുപ്പ് വാക്കുപാലിക്കുന്നില്ലെന്ന ആരോപണവുമായി തേക്കടി ടൂറിസം സംരക്ഷണ സമിതി

മുമ്പ് തേക്കടി ആമ ഗ്രൗണ്ട് വരെ വാഹനങ്ങള്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തേക്കടി ചെക്ക് പോസ്റ്റിന് അകത്തേക്ക് വനം വകുപ്പ് ബസുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. തേക്കടിയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് തൊഴിലാളികളുടെ വരുമാനമാർഗം ഇതോടെ നഷ്ടപ്പെട്ടു. കുമളിയിലെ ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ മാറ്റണമെന്നും സമിതി ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളും പ്രതിഷേധസമരം ആരംഭിച്ചിട്ടുണ്ട്.

വനം വകുപ്പു മന്ത്രി രേഖാമൂലം കുമളി ഗ്രാമ പഞ്ചായത്തിന് നൽകിയ ഉറപ്പ് പാലിക്കുന്നില്ലെന്ന് പരാതി.തേക്കടി ആനവച്ചാൽ പാർക്കിംങ് ഗ്രൗണ്ടിൽ സ്റ്റാന്റ് അനുവദിക്കാം എന്ന ഉറപ്പാണ് പാലിക്കാത്തത്.വിവിധ രാഷ്ട്രീയ കക്ഷി നേത്യത്വങ്ങൾ പ്രതിഷേധസമരം ആരംഭിച്ചു.

vo

തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തുന്ന സഞ്ചാരികളെ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി വനം വകുപ്പ് ആനച്ചാലിൽ പുതിയ ഗ്രൗണ്ട് പണി തിരുന്നു. ഗ്രൗണ്ടിന്റെ നിർമ്മാണത്തിന് മുൻപ് പ്രദേശത്ത് ഓട്ടോ,ജീപ്പ് സ്റ്റാന്റുകളും, അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുമെന്നും വനം മന്ത്രി കെ.രാജു രേഖാമൂലം നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെടാത്തതെന്നാണ് തേക്കടി ടൂറിസം സംരക്ഷണ സമതിയുടെ പരാതി. വനം വകുപ്പ് തേക്കടി ടൂറിസത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്നതായി ഇവർ ആരോപിക്കുന്നു.

ബൈറ്റ്

ബിജു ദാനിയേൽ
(തേക്കടി ടൂറിസം സംരക്ഷണ സമിതി ഭാരവാഹി)

മുൻപ് തേക്കടി ആമ ഗ്രൗണ്ട് വരെ വാഹനങ്ങൾ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ഇപ്പോൾ തേക്കടി ചെക് പോസ്റ്റിന് അകത്തേക്ക് വനം വകുപ്പ് നിശ്ചയിച്ചിരിക്കുന്ന വകുപ്പ് ബസുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ.തേക്കടിയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് തൊഴിലാളികളുടെ വരുമാനമാർഗം ഇതോടെ നഷ്ടപ്പെട്ടു.
മുൻ കാലങ്ങളിലെ പോലെ തന്നെ വാഹനങ്ങൾ തേക്കടിയിലേക്ക് പ്രവേശിക്കുന്നതിനും, പാർക്കിംഗ് ഗ്രൗണ്ടിൽ സ്റ്റാന്റ് അനുവദിക്കണമെന്നും തേക്കടി ടൂറിസം സംരക്ഷണ സമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ETV BHARAT IDUKKI

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Jul 16, 2019, 3:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.