ETV Bharat / state

കനൽ വഴികളിലെ അതിജീവനം; കരുത്തായി ഈ പെൺജീവിതം

കുലത്തൊഴിലായ ഇരുമ്പ് പണി ചെയ്‌താണ്‌ ഇവർ ഉപജീവനം നടത്തുന്നത്.

കനൽ വഴികളിൽ തളരാതെയീ പെൺകരുത്ത്  വനിതാദിനം  ബധിരർ  മൂകർ  ഇരുമ്പ് പണി  ഇരുമ്പ് പണി സ്ത്രീ  the story of two gifted women  Idukki  gifted women  women's day
കനൽ വഴികളിലെ അതിജീവനം; കരുത്തായി ഈ പെൺജീവിതം
author img

By

Published : Mar 8, 2021, 7:40 AM IST

Updated : Mar 8, 2021, 9:33 AM IST

ഇടുക്കി: പ്രതിസന്ധികൾക്കിടയിലൂടെ കടന്നു പോകുമ്പോഴും കാരിരുമ്പ് പോലെ കരുത്തുറ്റ ജീവിതം കെട്ടി പടുക്കുകയാണ് സേനാപതി പഞ്ചായത്തിലെ കലയത്തിനാൽ വീട്ടിലെ ഓമനയും അനുജത്തി അല്ലിയും. ജന്മനാ കേൾവി ശക്‌തിയും സംസാരശേഷിയും നഷ്‌ടപ്പെട്ടവരാണ് ഈ സഹോദരിമാർ.

കുലത്തൊഴിലായ ഇരുമ്പ് പണി ചെയ്‌താണ്‌ ഇവർ ഉപജീവനം നടത്തുന്നത്. മാതാപിതാക്കളുടെ മരണശേഷം സഹോദരങ്ങൾ പരിഗണന നൽകാതെ വന്നതോടെയാണ് ഇരുവരും വീടിനോട് ചേർന്നുള്ള ആലയിൽ ഇരുമ്പിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കാൻ ആരംഭിച്ചത്. കാരിരുമ്പിനെ വെല്ലുന്ന കരുത്തുറ്റ മനസുമായി 62കാരിയായ ഓമനയും 53കാരിയായ അല്ലിയും വളരെ ശ്രദ്ധയോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ഓമന ആലയിൽ ഉലയൂതി കനൽ തെളിക്കുമ്പോൾ അല്ലി ഇരുമ്പുപഴുപ്പിച്ചെടുത്ത് ആയുധങ്ങളുണ്ടാക്കി രാകി മിനുക്കി പണിക്കുറ തീർത്ത് ഒപ്പമുണ്ടാകും.

കനൽ വഴികളിലെ അതിജീവനം; കരുത്തായി ഈ പെൺജീവിതം

വേനൽ കാലമായതിനാൽ പകൽ ചൂട് ഉയരുന്നത് മൂലം അതിരാവിലെയും വൈകുന്നേരങ്ങളാലുമായാണ് ആലയിലെ ജോലികൾ ചെയ്യുന്നത്. ബാക്കി സമയങ്ങളിൽ വീടിനോട് ചേർന്നുള്ള കൃഷി പരിപാലനത്തിൽ ഏർപ്പെടും. ഭക്ഷണത്തിനും മരുന്നിനുമൊന്നും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി വരുമാനം കണ്ടെത്തുകയാണ് ഇവർ. അതേ സമയം സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇരുമ്പ് പണിയിലും കൃഷിയിലും മാത്രമല്ല തയ്യലിലും ഇവർ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

കനൽ നിറഞ്ഞ ജീവിത വഴികളിലൂടെ കടന്നു പോകുമ്പോൾ തങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും നെയ്‌തെടുക്കുമ്പോൾ വാചാലമാകുകയാണ് ഇവരുടെ ഇടം.

Last Updated : Mar 8, 2021, 9:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.