ഇടുക്കി: അതിഥി തൊഴിലാളികളുടെ വ്യക്തമായ കണക്ക് ശേഖരിക്കുന്നതിന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റിനോട് ആവശ്യപ്പെടുമെന്ന് ജില്ല പൊലീസ് സുപ്രണ്ട് ആര്‍ കറുപ്പ്സ്വാമി. ജില്ലയില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ കണക്കുകള്‍ ഇല്ലാത്തതിനെ സംബന്ധിച്ചും ഇവരുള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വർധിക്കുന്നതിനെ സംബന്ധിച്ചും കഴിഞ്ഞ ദിവസം ഇടിവി ഭാരത് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സൂപ്രണ്ടിന്‍റെ തീരുമാനം.
തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം അതാത് പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്ന നിയമം നിലനില്‍ക്കുമ്പോഴും ഇത് പാലിക്കാന്‍ തൊഴിലുടമകള്‍ പലപ്പോഴും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇവർ പ്രതികളാകുന്ന കേസുകളിൽ തുടർ അന്വേഷണം പ്രതിസന്ധിയിലാകുന്ന സാഹചര്യവുമുണ്ട്.
ഇതേ തുടർന്നാണ് ഇടുക്കി എസ്‌പിയുടെ അടിയന്തര ഇടപെടല്‍. തൊഴിലാളികളെ മാഫിയ സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നതിനെകുറിച്ച് അന്വേഷിക്കും. തൊഴിലുടമകള്‍ ഇവിടെ എത്തുന്ന തൊഴിലാളികളുടെ വിവരം കൃത്യമായി അധികൃതരെ അറിയിക്കണമെന്നും എസ്‌പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
READ MORE:'അതിഥി തൊഴിലാളികളുടെ കണക്കെടുക്കണം' ; സമ്പൂര്‍ണ വിവര ശേഖരണത്തിന് നിര്‍ദേശം