ഇടുക്കി: പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് തെരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് വെള്ളം കയറി കിടന്നിരുന്ന വനമേഖലകളിലും തെരച്ചില്‍ നടന്നുവരുന്നു. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. വെള്ളിയാഴ്ച നടത്തിയ തെരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ മരിച്ച പ്രദീഷ്‌കുമാറിന്‍റെ മകളാണ് ധനുഷ. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്.
പെട്ടിമുടിയിൽ ഒമ്പതാം ദിവസവും തെരച്ചില്‍ തുടരുന്നു - പെട്ടിമുടിയിൽ ഒമ്പതാം ദിവസവും തിരച്ചിൽ തുടരുന്നു
ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് തെരച്ചില്‍ നടക്കുന്നത്
ഇടുക്കി: പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നു. ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് തെരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് വെള്ളം കയറി കിടന്നിരുന്ന വനമേഖലകളിലും തെരച്ചില്‍ നടന്നുവരുന്നു. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്. വെള്ളിയാഴ്ച നടത്തിയ തെരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ മരിച്ച പ്രദീഷ്‌കുമാറിന്‍റെ മകളാണ് ധനുഷ. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്.
TAGGED:
പെട്ടിമുടി