ഇടുക്കി: രാമക്കല്‍മേട്ടില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുരങ്ങിനെ വനം വകുപ്പ് ഏറ്റെടുത്തു. തേക്കടി റെസ്‌ക്യു സെന്‍ററിലേക്ക് മാറ്റിയ കുരങ്ങിന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മികച്ച ചികിത്സ നല്‍കുമെന്ന് അധികൃതർ അറിയിച്ചു.
ഒരു കാല്‍ പൂര്‍ണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് കുരങ്ങിനെ രാമക്കല്‍മേട്ടില്‍ കണ്ടെത്തിയത്. കൈകളിലും പരിക്കുണ്ട്. അവശനിലയിലായിരുന്ന കുരങ്ങിനെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആഹാരം നല്‍കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നെടുങ്കണ്ടം കല്ലാര്‍ വനം വകുപ്പ് സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ എത്തി കുരങ്ങിനെ ഏറ്റെടുത്തു.