ETV Bharat / state

പ്രളയത്തില്‍ രൂപപ്പെട്ട ഗര്‍ത്തം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്നു - ഗര്‍ത്തം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്നു

ഗർത്തം രൂപപ്പെട്ടതിന് താഴ്‌ഭാഗത്തായി നിരവധി കുടുംബങ്ങള്‍ തിങ്ങി പാർക്കുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്.

പ്രളയത്തില്‍ രൂപപ്പെട്ട ഗര്‍ത്തം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്നു
author img

By

Published : Aug 21, 2019, 3:54 AM IST

Updated : Aug 21, 2019, 6:31 AM IST

ഇടുക്കി: ശാന്തമ്പാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറ മുള്ളംതണ്ടില്‍ പ്രളയത്തില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ഗര്‍ത്തം കൂടുതല്‍ ഇടിഞ്ഞിരിക്കുകയാണ്. സമീപത്തായി നിരവധി വീടുകളടക്കം സ്ഥിതിചെയ്യുന്നതിനാല്‍ ജിയോളജിക്കല്‍ വിഭാഗമെത്തി പരിശോധന നടത്തി. ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗര്‍ത്തത്തിലൂടെ ഒഴുകുന്ന വെള്ളം എവിടെ ചെന്നുചേരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗർത്തം രൂപപ്പെട്ടതിന് താഴ്‌ഭാഗത്തായി നിരവധി കുടുംബങ്ങള്‍ തിങ്ങി പാർക്കുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്. ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ വെള്ളം മുഴുവനും ഗര്‍ത്തത്തിലൂടെയാണ് ഒഴുകി പോകുന്നത്. നിലവില്‍ ഗര്‍ത്തം വലുതാകുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.

Intro:ശാന്തമ്പാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറ മുള്ളംതണ്ടില്‍ പ്രളയത്തില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞ ദിവസ്സങ്ങളിലെ ശക്തമായ മഴയില്‍ ഗര്‍ത്തം കൂടുതല്‍ ഇടിഞ്ഞിരിക്കുകയാണ്. സമീപത്തായി നിരവധി വീടുകളടക്കം സ്ഥിതിചെയ്യുന്നതിനാല്‍ ജിയോളജിക്കല്‍ വിഭാഗമെത്തി പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Body:ശാന്തമ്പാറ പഞ്ചായത്തിലെ ജനവാസ മേഖലയായ മുള്ളം തണ്ട് മലമുകളിലാണ് റോഡിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ചെറുതായി രൂപപ്പെട്ട ഗര്‍ത്തം നിലവില്‍ വലിയ ഗർത്തമായി മാറിയിരിക്കുകയാണ്. ഗർത്തം രൂപപ്പെട്ടതോടെ സമീപത്തുകൂടി കടന്നു പോകുന്ന ഇടിഞ്ഞു താഴ്ന്ന അവസ്ഥയാണ്. ഗര്‍ത്തത്തിലൂടെ ഒഴുകുന്ന വെള്ളം എവിടെ ചെന്ന് ചേരുന്നു എന്ന കാര്യത്തിൽ വ്യെക്തതയില്ല . ഗർത്തം രൂപപ്പെട്ടതിനു താഴ്‌ഭാഗത്തായി നിരവധി കുടുംബങ്ങള്‍ തിങ്ങി പാർക്കുന്നതിനാൽ അധികൃതർ എത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടേയും പൊതു പ്രവര്‍ത്തകരുടേയും ആവശ്യം.

ബൈറ്റ്...ലിജു വര്‍ഗ്ഗീസ്...വാര്‍ഡ് മെമ്പര്‍....
Conclusion:ശക്തമായ മഴവെള്ള പാച്ചലിൽ ഒഴുകിയെത്തിയ വെള്ളം മുഴുവനും ഗര്‍ത്തലൂടെയാണ് ഒഴുകി പോകുന്നത് നിലവില്‍ ഗര്‍ത്തം വലുതാകുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചൽ ഉണ്ടാകുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.
Last Updated : Aug 21, 2019, 6:31 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.