ഇടുക്കി: പൂപ്പാറക്ക് സമീപം കൊച്ചി- ധനുഷ്കോടി ദേശീപാതയോട് ചേർന്ന് എരച്ചിൽപാറയില്‍ ഏലത്തോട്ടത്തിനുള്ളില്‍ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ശാന്തൻപാറ പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് നിന്നും ഒഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. ശാന്തൻപാറ എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിലേക്ക് മാറ്റുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.