ഇടുക്കി: രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കാൻ ജില്ലാതലത്തില്‍ ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. അസിസ്റ്റന്റ് കലക്ടർ സൂരജ് ഷാജിയുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവര്‍ത്തിക്കുക.
ഡെപ്യൂട്ടി തഹസില്‍ദാര്‍ ജെയ്മോന് കെ.ജെ, താലൂക്ക് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് ജോര്‍ജ്ജുകുട്ടി, ക്ലര്‍ക്ക് അലീന് ടെന്‍സിങ് എന്നിവരും ജില്ലാതല സ്ക്വാഡില്‍ ഉള്‍പ്പെടുന്നു. ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള സ്ക്വാഡിന് പുറമേ താലൂക്ക് പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും താലൂക്ക് തല സ്ക്വാഡുകളും രൂപീകരിച്ചു.