ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ (Kochi-Dhanushkodi National Highway) ബോഡിമെട്ട് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് താൽകാലിക നിരോധനം (Travel ban on Bodimettu Pass) ഏർപ്പെടുത്തി തേനി ജില്ലാ ഭരണകൂടം (Theni District Administration). ശക്‌തമായ മഴയെ (Heavy rain) തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും (landslide) മൂലമാണ് നിരോധനം ഏർപ്പെടുത്തിയത്. ഇരുസംസ്ഥാങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ റോഡാണിത്.
ALSO READ: Surprise Lamb| മനുഷ്യക്കുഞ്ഞിന്‍റെ കരച്ചിൽ, മൂക്കിന് പകരം സുഷിരം; കൗതുകമായി ആട്ടിൻകുട്ടി
സംസ്ഥാന അതിർത്തിമേഖലയിൽ വൈകിട്ട് അഞ്ച് മണിമുതൽ ശക്‌തമായ മഴയാണ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് പ്രധാന അതിർത്തി പാതകളിൽ ഒന്നായ ബോഡിമെട്ട് ചുരം വഴിയുള്ള യാത്രയ്ക്ക് താൽകാലിക നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
മഴക്കാലമായാൽ ബോഡിമെട്ട് ചുരത്തിൽ മണ്ണിടിച്ചിൽ നിത്യസംഭവമാണ്. വലിയ പാറക്കല്ലുകൾ റോഡിലേക്ക് പതിക്കുന്നതും പതിവാണ്. നിലവിൽ അതിർത്തി മേഖലയിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യമാണ്. മഴ തുടർന്നാൽ രാത്രികാല യാത്രയ്ക്കുള്ള നിരോധനവും തുടരും.