ഇടുക്കി: നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പൊലീസ് പിടിയില്‍. ഹൈദരബാദിലെ സ്‌കൂളില്‍ ജോലി ചെയ്‌തുവരികയായിരുന്ന ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജുവാണ് അറസ്റ്റിലായത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിയ്ക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്നും കണ്ടെത്തിയത്.
ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്‌സറി വിഭാഗം അധ്യാപകനായി ജോലി ചെയ്‌തുവരികയായിരുന്നു ഇയാൾ. ക്ലാസിലെ കുട്ടികളുടെ സ്വാകര്യ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു.
മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300ഓളം വീഡിയോകളും 180ഓളം ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ഒൻപത് വയസുകാരനെ പീഡിപ്പിച്ചു : തൃശ്ശൂരിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയായ 39 കാരന് 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. എറണാകുളം വടക്കേക്കര ആലുംതുരുത്ത് സ്വദേശി ഷൈൻഷാദ് ആണ് പ്രതി. ജഡ്‌ജി കെ പി പ്രദീപാണ് ശിക്ഷ വിധിച്ചത്.
also read : അപകടത്തില്‍ പെട്ട് പൊലീസുകാരൻ: ആശുപത്രിയിലെത്തിക്കാതെ ദൃശ്യം പകര്‍ത്തി സഹപ്രവര്‍ത്തകര്‍, ഒടുവില്‍ ദാരുണ മരണം
കേസിനാസ്‌പദമായ സംഭവം 2020 ലായിരുന്നു. മാള പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌ത്. തുടർന്ന് അന്വേഷണം നടത്തി കുറ്റംപത്രം സമര്‍പ്പിച്ചു. 11 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക ആക്രമണം നേരിട്ട കുട്ടിയ്‌ക്ക് നൽകണം. പിഴത്തുക അടക്കാത്ത പക്ഷം നാല് മാസം അധിക ശിക്ഷ അനുഭവിക്കണം.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു : വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച പുലർച്ചെ ഹരിപ്പാട് മേഖലയിലെ റെയിൽവെ ട്രാക്കിലാണ് വിരമിച്ച ഡിവൈഎസ്‌പി ഹരികൃഷ്‌ണന്‍റെ മൃതദേഹം കണ്ടെത്തിയത് എന്ന് പൊലീസ് അറിയിച്ചു. ഹരികൃഷ്‌ണന്‍റെ കാർ റെയിൽവേ ട്രാക്കിന് സമീപം പാർക്ക് ചെയ്‌തിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. സോളാർ തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഹരികൃഷ്‌ണൻ.
also read : വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ
കോൺസ്‌റ്റബിൾ മരിച്ചു : വാഹനാപകടത്തിൽ പരിക്കേറ്റ ഡെറാഡൂൺ പൊലീസ് ലൈനിലെ കോൺസ്റ്റബിൾ മരിച്ചു. പൊലീസ് കോൺസ്റ്റബിളായ രാകേഷ് റാഥോറാണ് അപകടത്തിൽ മരിച്ചത്. ഉത്തരാഖണ്ഡിൽ ആയിരുന്നു സംഭവം. ഹരിദ്വാറിൽ നിന്ന് ഡെറാഡൂണിലേക്ക് ബൈക്കിൽ വരുമ്പോൾ ഹരാവാലയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം.