ചെന്നൈ: അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ കേരളം ഡിജിറ്റല്‍ ഭൂ സര്‍വേ നടത്തിയിട്ടില്ലെന്ന് തമിഴ്‌നാട്. കേരളം സര്‍വേ നടപടികള്‍ ആരംഭിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ തമിഴ് അനുകൂല സംഘനകള്‍ വ്യാപക പ്രചരണം നടത്തിയതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഡിജിറ്റല്‍ റീ സര്‍വേ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തമിഴ്‌നാട് റവന്യു വകുപ്പ് അറിയിച്ചു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ പ്രദേശങ്ങളില്‍ ഒന്നാണ് തേനി. ഈ സാഹചര്യത്തില്‍ കേരളം സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ തേനി ജില്ലാഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജില്ല അധികാരികള്‍ റിപ്പോര്‍ട്ട് കൈമാറുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ ഗ്രാമങ്ങളിൽ ഡിജിറ്റൽ ഭൂമി സർവേ നടത്താനുള്ള നീക്കത്തെക്കുറിച്ച് കേരള അധികൃതർ തേനി ഉദ്യോഗസ്ഥർക്ക് കത്തെഴുതിയതായും റിപ്പോർട്ടിൽ പറയുന്നു. ചിന്നക്കനാൽ, ചതുരംഗപ്പാറ, കരുണാപുരം, ശാന്തൻപാറ എന്നിവയാണ് ഇടുക്കി ഉടുമ്പന്‍ചോല താലൂക്കിലെ അത്തരം വില്ലേജുകൾ. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തികളുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കുന്നതിനും സംയുക്ത കൂടിയാലോചനകള്‍ നടത്താനും തേനി ജില്ല ലാൻഡ് സർവേ അധികൃതരോട് കേരളം അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയം പരിശോധിച്ച ശേഷമാകും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി ഇരു സംസ്ഥാനങ്ങളും കൈകോര്‍ക്കുക.