ETV Bharat / state

മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് മന്ത്രിമാര്‍; അഞ്ചംഗ സംഘം വെള്ളിയാഴ്‌ച എത്തും

ഡാമിന്‍റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം.

മുല്ലപ്പെരിയാര്‍  തമിഴ്‌നാട്  TamilNadu  Mullaperiyar dam  തമിഴ്‌നാട് വാര്‍ത്ത  Thamilnadu news
മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ തമിഴ്‌നാട് മന്ത്രിമാര്‍; അഞ്ചംഗ സംഘം വെള്ളിയാഴ്‌ച എത്തും
author img

By

Published : Nov 5, 2021, 8:53 AM IST

ഇടുക്കി: തമിഴ്‌നാട് മാത്രിമാരുടെ സംഘം വെള്ളിയാഴ്‌ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിയ്‌ക്കും. അഞ്ച് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയസ്വാമി, റവന്യു മന്ത്രി മൂർത്തി ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ചക്രപാണി എന്നിവരാണ് സ്ഥലത്തെത്തുക. മന്ത്രിമാരുടെ കൂടെ, തേനി എം.എൽ.എയും ഡാം സന്ദർശിക്കും.

ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദർശനം. ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ സ്‌പിൽവേയിലെ ഏഴ് ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയിരുന്നു. സെക്കൻഡിൽ 3900 ഘനയടി വെള്ളമാണ് തുറന്ന് വിട്ടിരിക്കുന്നത്. 138.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടിപ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്‌ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

ALSO READ: 'വേണം ശമ്പളപരിഷ്‌ക്കരണം'; സൂചന പണിമുടക്ക് ആരംഭിച്ച് കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍

അഞ്ച് മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതിനെ തുടർന്നാണ് അടച്ച ഷട്ടറുകൾ വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. ആറ് ഷട്ടറുകൾ 50 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. അധികജലം ഒഴുകിയെത്തിയതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.