ഇടുക്കി: മൂന്നാറിലെ മൂന്നു കുടുംബങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉയരുന്ന പ്രാര്‍ഥനകള്‍ തോര്‍ന്നിട്ടില്ല. യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ പഠിക്കുന്ന മക്കള്‍ സുഖമായി മടങ്ങി വരണേയെന്ന പ്രാര്‍ഥനയില്ലാണ് വീട്ടുകാരും നാട്ടുകാരും. ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളും ഭരണകൂടത്തിന്‍റെ സമയോചിതമായ ഇടപെടലുകളും തങ്ങളുടെ മക്കളെ സുഖമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍.
മൂന്നാര്‍ ടൗണിലെ റഫീക് റസ്റ്റോറന്‍റ് ഉടമയുടെ മകള്‍ റമീസ റഫീക്(22), മൂന്നാര്‍ പോതമേട് സ്വദേശി മണിയുടെ മകള്‍ എമീമ(19), ലോക്കാട് എസ്റ്റേറ്റ് ഫീല്‍ഡ് ഓഫിസര്‍ ആല്‍ഡ്രിന്‍ വര്‍ഗീസിന്‍റെ മകള്‍ ആര്യ(20) എന്നിവരാണ് യുക്രൈനില്‍ പഠിക്കുന്നത്. റമീസ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയും എമീമ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. ലിവിവ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ലിവിവില്‍ തന്നെയാണ് പഠനം.
ആര്യ യുദ്ധഭീതി നിറഞ്ഞു നില്‍ക്കുന്ന കീവിലാണ് താമസിച്ചു പഠിക്കുന്നത്. റമീസയും എമീമയും നാട്ടിലേക്ക് യാത്ര തിരിക്കാനായി പോളണ്ടിന് സമീപത്തെത്തിയെങ്കിലും കവാടം തുറന്നു നല്‍കാന്‍ തയാറാകുന്നില്ലെന്നാണ് റമീസയുടെ മാതാപിതാക്കള്‍ പറയുന്നത്. യുദ്ധ ഭൂമിയില്‍ നിന്നും പലായനം ചെയ്‌ത് പോളണ്ടിലെത്തിയെങ്കിലും ഇപ്പോള്‍ പെണ്‍കുട്ടികള്‍ ഷെല്‍ട്ടറിലും ആണ്‍കുട്ടികള്‍ പുറത്തുമാണ് നില്‍ക്കുന്നത്. കടുത്ത തണുപ്പില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് യുക്രൈനില്‍ കുടുങ്ങിയ കുട്ടികള്‍ പറയുന്നു.
മുഖ്യന്ത്രിയും എംഎല്‍എ അഡ്വ. എ.രാജയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും എല്ലാവിധ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ലോക്കാട് സ്വദേശി ആര്യയുടെ വീട്ടില്‍ നേരിട്ടെത്തിയ എംഎല്‍എ ആര്യയെ നാട്ടിലെത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്‌തു.