ഇടുക്കി: ഇടുക്കിയിലെ അടിമാലി ഗവണ്‍മെന്‍റ് സ്‌കൂളില്‍ പ്ലസ് ടു തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു. ആദിവാസി പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. ഉപരിപഠന സാധ്യതകൾ ഇല്ലാത്തതിനാൽ പത്താം ക്ലാസിന് ശേഷം തുടർ പഠനം അവസാനിപ്പിക്കുകയാണ് പലരും.
ദേവിയാർ കോളനി ഗവ സ്‌കൂളില്‍ വൊക്കേഷണൽ കോഴ്‌സ് ഉണ്ടെങ്കിലും പരിമിതമായ സീറ്റുകളേ നിലവിലുള്ളൂ. ഇവിടെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
നിലവിൽ മേഖലയിലെ രണ്ട് എയ്‌ഡഡ് സ്‌കൂളുകളിലാണ് പ്ലസ് ടു കോഴ്‌സ് ഉള്ളത്. ഈ സാഹചര്യത്തില്‍ പുതിയ അധ്യയന വർഷത്തിൽ സർക്കാർ ഇടപെട്ട് ഹയര്‍ സെക്കന്‍ഡറി വിഭാഗം തുടങ്ങണമെന്നാണ് ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർഥികളുടെയും ആവശ്യം.
Also read: ഇടുക്കിയില്‍ റോഡ് നിര്‍മ്മാണത്തിന്‍റെ മറവില്‍ അനധികൃത മരം മുറി