ETV Bharat / state

തകര്‍ന്ന റോഡില്‍ ചേമ്പ് നട്ട് സമരം

author img

By

Published : Oct 12, 2019, 1:49 AM IST

സേനാപതി വട്ടപ്പാറ-ആനച്ചാല്‍ റോഡിൽ ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്നത് നിത്യ സംഭവമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

തകര്‍ന്ന റോഡില്‍ ചേമ്പ് നട്ട് സൂചനാ സമരം

ഇടുക്കി: സേനാപതി വട്ടപ്പാറ-ആനച്ചാല്‍ റോഡിന്‍റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയസമിതി രൂപീകരിച്ച് നാട്ടുകാര്‍ രംഗത്ത്. തകര്‍ന്ന റോഡില്‍ ചേമ്പ് നട്ട് പ്രദേശവാസികള്‍ സൂചനാ സമരം സംഘടിപ്പിച്ചു. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്നത് നിത്യ സംഭവമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് പ്രധാന ആശ്രയമായ റോഡാണിത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിലൂടെയാണ് നിരവധി സ്‌കൂള്‍ ബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത്. റോഡിലെ കുണ്ടും കുഴിയും മൂലം ഓട്ടോ അടക്കമുള്ള ടാക്‌സി വാഹനങ്ങൾ ഇതുവഴി കടന്നുവരാത്ത അവസ്ഥയാണ്. വലിയകുഴികളില്‍ വാഹനങ്ങൾ അപകടത്തില്‍ പെടുന്നതും നിത്യ സംഭവവമാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടങ്ങളും യാത്രാദുരിതവും വര്‍ധിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയ സമതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. വരും ദിവസങ്ങളില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജനകീയസമതി ഭാരവാഹികള്‍ പറഞ്ഞു.

Intro:ഇടുക്കി സേനാപതി വട്ടപ്പാറ-ആനച്ചാല്‍ റോഡിന്റെ ശോചനീാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകായസമതി രൂപീകരിച്ച് നാട്ടുകാര്‍ രംഗത്ത്. തകര്‍ന്ന റോഡില്‍ ചേമ്പ് നട്ട് പ്രദേശവാസികള്‍ സൂചനാ സമരം സംഘടിപ്പിച്ചു. ഇരുചക്ര വാഹനങ്ങളടക്കം അപകടത്തില്‍പെടുന്നത് നിത്യ സംഭവമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.Body:സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിന് പ്രധാന ആശ്രയമായ റോഡാണ് വട്ടപ്പാറ-ആനച്ചാല്‍ റോഡ്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിലൂടെയാണ് നിരവധി സ്‌കൂള്‍ ബസ്സുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നത്. റോഡിലെ കുണ്ടും കുഴിയും മൂലം ഓട്ടോ അടക്കമുള്ള ടാക്‌സി വാഹനങ്ങളും ഇതുവഴി കടന്നുവരാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളടക്കം വലിയകുഴികളില്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവവമാണെന്നും നാട്ടുകാര്‍ പറയുന്നു.

ബൈറ്റ്..1..ജിഷി സുരേഷ്..പ്രദേശവാസി..

അപകടങ്ങളും യാത്രാ ദുരിതവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയ സമതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബൈറ്റ്..2..ഋഷികേശന്‍..പ്രദേശവാസി..Conclusion:സൂചനാ സമരമെന്ന രീതിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിലെ കുഴിയില്‍ ചേമ്പ് നട്ടു പ്രതിഷേധിച്ചു. വരും ദിവസ്സങ്ങളില്‍ റോഡ് ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജനകീയസമതി ഭാരവാഹികള്‍ പറഞ്ഞു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.