ഇടുക്കി: പാറപ്പുറത്ത് മണ്ണിട്ടുയർത്തി കൃഷി ചെയത് വിജയം വരിക്കുകയാണ് പ്ലസ് ടു വിദ്യാർഥിയായ അലൻ തോമസ്. ഇടുക്കിയിലെ തോയില തോട്ടത്തിന് നടുവിലാണ് അലന്‍റെ വീട്. ചുറ്റും പാറ കൂട്ടം ആണെങ്കിലും ഇവിടെ മണ്ണിട്ട് നികത്തിയാണ് കൃഷിക്ക് യോഗ്യമാക്കിയത്. രണ്ട് പ്രളയത്തിലും മണ്ണ് ഒലിച്ച് പോയി കൃഷി നശിച്ചെങ്കിലും ഇത്തവണയും അലൻ കൃഷി ഇറക്കിയിട്ടുണ്ട്. കർഷകനായ പിതാവ് ജോസഫ് തോമസാണ് അലന്‍റെ മാതൃക. അമ്മ സോണിയയും അലന് പൂർണ പിന്തുണ നൽകുന്നുണ്ട്. കൃഷിക്ക് പുറമെ പത്ത് പശുക്കളും അലന്‍റെ വീട്ടിലുണ്ട്. ഇവയുടെ ചാണകമാണ് പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്.
അലന്‍റെ കൃഷിയോടുള്ള ആത്മാർത്ഥതയുള്ള പ്രവർത്തനം കേരള സർക്കാരിന്‍റെ ഏറ്റവും നല്ല കുട്ടികൾ കർഷകനുളള അവാർഡിന് അർഹത നേടിക്കൊടുത്തിരുന്നു. പുതിയ കൃഷിരീതികൾ പഠിക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനുമുള്ള ഒരുക്കത്തിലാണ് അലൻ.