ETV Bharat / state

കാണാം കുറിഞ്ഞി വിസ്‌മയം, ഒപ്പം ചരിത്രവും കൗതുകവും നിറയുന്ന കുത്തുകല്ലുകളും - ഇടുക്കി

ശാന്തൻപാറയിലെ ശാലോം കുന്ന് മലനിരകളിലെ നീലക്കുറിഞ്ഞി പൂക്കൾ കാണാനെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്‌ചയാണ് ശിലായുഗ കാലത്തിന്‍റെ അവശേഷിപ്പായ കുത്തുകല്ലുകൾ. 3000 വർഷം പഴക്കമുണ്ട് ഈ നിർമിതിക്ക്. എന്നാൽ ഇത്തരം ചരിത്ര അവശേഷിപ്പുകളൊന്നും സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് വാസ്‌തവം.

Stone Age Remnants at Idukki  Stone Age Remnants at shanthanpara  shanthanpara  Remnants at Idukki  കുത്തുകല്ല്  ശിലായുഗ അവശേഷിപ്പ്  ശിലായുഗ ശേഷിപ്പ്  ഇടുക്കി  നീലക്കുറിഞ്ഞി
നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് കൗതുകമായി കുത്തുകല്ലുകൾ
author img

By

Published : Aug 6, 2021, 11:06 AM IST

Updated : Aug 6, 2021, 12:25 PM IST

ഇടുക്കി: കുന്നും മലയും കയറി നീലക്കുറിഞ്ഞി പൂക്കൾ കാണാനെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്‌ചയുമുണ്ട്. ശിലായുഗത്തിന്‍റെ അവശേഷിപ്പായ കുത്തുകല്ലുകൾ. ശാന്തൻപാറയിലെ ശാലോം കുന്ന് മലനിരകളിലാണ് 3000 വർഷം പഴക്കമുള്ള ഈ കുത്തുകല്ലുകൾ സ്ഥിതി ചെയ്യുന്നത്.

വാനനീരിക്ഷണത്തിനായി ഉപയോഗിച്ചിരുന്നു

ആദിമ മനുഷ്യർ വാനനിരീക്ഷണത്തിനായി ഇവ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഉദയാസ്‌തമയങ്ങൾക്കൊപ്പം കുത്തുകല്ലിന്‍റെ മാറി മറയുന്ന നിഴലുകളെ അടിസ്ഥാനമാക്കിയാണ് സമയവും കാലവും നിശ്ചയിച്ചിരുന്നത്. വീരപുരുഷന്മാരുടെ ഓർമ കല്ലുകളായും ഇതിനെ വ്യഖ്യാനിക്കുന്നുണ്ട്.

കാണാം കുറിഞ്ഞി വിസ്‌മയം, ഒപ്പം ചരിത്രവും കൗതുകവും നിറയുന്ന കുത്തുകല്ലുകളും

ഏഴ് അടി വീതിയും അഞ്ച് അടി കനവുമുണ്ട് ഈ നിർമിതിക്ക്. പാറക്കല്ലുകൾ കീറിയെടുത്ത് കൃത്യമായി കൂട്ടി യോജിപ്പിച്ച്‌ ഇത്ര ഉയരത്തിൽ ആദിമ മനുഷ്യർ സ്ഥാപിച്ചത് എങ്ങനെയാണ് എന്നത് ഇന്നും അതിശയമാണ്. മറയൂർ, കാന്തലൂർ മേഖലകളിലെ ആദിമ സംസ്‌കൃതിയുടെ തുടർച്ചയാണ് ഇവയെങ്കിലും കേരളത്തിൽ മറ്റെവിടെയും കണ്ടിട്ടില്ലാത്ത വ്യത്യസ്‌ത നിർമിതിയാണിത്.

ALSO READ:മണ്‍സൂണ്‍ മനോഹാരിതയിൽ ഇടുക്കിയിലെ കല്ലാര്‍ വെള്ളച്ചാട്ടം

എന്നാൽ ഇത്തരം ചരിത്ര അവശേഷിപ്പുകളൊന്നും സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് വാസ്‌തവം. ചരിത്ര നിർമിതികളിൽ തൽപരരായുള്ള വ്യക്തികൾക്ക് ഇവ എക്കാലവും സംരക്ഷിക്കപ്പെടണമെന്നാണ് പറയാനുള്ളത്. എന്നിരുന്നാലും 3000 വർഷം പിന്നിലേക്ക് വിരൽ ചൂണ്ടുന്ന ഈ നിർമിതി, കുറിഞ്ഞി പൂക്കൾ കാണുവാൻ എത്തുന്നവർക്ക് ഒരു കൗതുക കാഴ്‌ച തന്നെയാണ്.

Last Updated : Aug 6, 2021, 12:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.