ETV Bharat / state

ഭാര്യയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒപ്പം താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ്

വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ ഒരാഴ്ച മുൻപ് വീട്ടിലെത്തിച്ചത്. ബന്ധുക്കൾക്ക് പങ്കില്ലെന്ന് വ്യക്തമായതായും ജില്ലാ ശിശു സംരക്ഷണ വിഭാഗം അധികൃതർ.

pocso case  pocso case idukki  കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം  pocso case against lover  pocso case against lover idukki  pocso case latest news  കാമുകനെതിരെ പോക്സോ കേസ്  പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒപ്പം താമസിപ്പിച്ചു  പോക്സോ കേസ്  പോക്സോ കേസ് വാര്‍ത്ത  ഇടുക്കിയിലെ പോക്സോ കേസ്
ഭാര്യയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒപ്പം താമസിപ്പിച്ചു; കാമുകനെതിരെ പോക്സോ കേസ്
author img

By

Published : Nov 15, 2021, 8:11 PM IST

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ (pocso) നിയമപ്രകാരം പൊലീസ് കേസെടുത്തു. ഹൈറേഞ്ചിലെ അതിർത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവാഹം കഴിച്ചെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ ഒരാഴ്ച മുൻപ് വീട്ടിലെത്തിച്ചത്.

Also Read: പാതയോരങ്ങളിലെ കൊടിമരങ്ങൾ 10 ദിവസത്തിനകം നീക്കം ചെയ്യണം: ഹൈക്കോടതി

മാതാപിതാക്കളില്ലാത്ത പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം. പെൺകുട്ടിയുടെ കഴുത്തിൽ താലി അണിഞ്ഞിരുന്നെങ്കിലും ഇവർ തമ്മിൽ വിവാഹം ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അന്വേഷണത്തിൽ ബന്ധുക്കൾക്ക് പങ്കില്ലെന്ന് വ്യക്തമായതായും ജില്ലാ ശിശു സംരക്ഷണ വിഭാഗം അധികൃതർ വ്യക്തമാക്കി. പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്കു മുൻപാകെ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.